PRAVASI

ഒക്കലഹോമയിൽ നിര്യാതനായ പി സി എബ്രഹാമിന്റെ മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 21 വെള്ളിയാഴ്ച. ശവസംസ്കാരം 22 ശനിയാഴ്ച ഉച്ചക്ക്

Blog Image

ഒക്കലഹോമ: കഴിഞ്ഞദിവസം നിര്യാതനായ പിസി എബ്രഹാമിന്റെ (മോനി 64) ശവസംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 21വെള്ളി 22 ശനി ദിവസങ്ങളിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ് ചർച്ചിൽ വെള്ളിയാഴ്ച വൈകിട്ടു 6മണിക്ക് മെമ്മോറിയൽ സർവീസ് ആരംഭിക്കും. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്കാണ് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നത്. നാലര മണിയോടെ സംസ്കാര ശുശ്രൂഷകൾ പൂർണ്ണമാകും.
കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ കുടുംബാംഗമായിരുന്നു പരേതൻ. പരേതരായ പിസി ചാക്കോ, തങ്കമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കൾ. തോട്ടയ്ക്കാട് തണുങ്കുംപതിക്കൽ കുടുംബാംഗമായ എൽസി എബ്രഹാം (ശാന്തി) ആണ് ഭാര്യ. പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ ഏബ്രഹാം എന്നിവർ മക്കളും മാറായ  എബ്രഹാം, റെനിറ്റ  എബ്രഹാം എന്നിവർ മരുമക്കളുമാണ്. മാർക്ക്, ജോൺസ്, എലിയറ്റ് എന്നിവർ കൊച്ചുമക്കളാണ്. കോട്ടയം കഞ്ഞിക്കുഴി ഐപിസി ഫിലദൽഫിയ സഭാംഗമായിരുന്ന പരേതൻ ഒക്കലഹോമ  ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ സജീവ അംഗമായിരുന്നു.
സാറാമ്മ വർക്കി മഗ്‌നസ്കോൾഡ് ( സ്വീഡൻ ), പാസ്റ്റർമാരായ പിസി ചാണ്ടി( ഫിലൽഫിയ), പിസി വർഗീസ് ( ഒക്കലഹോമ), പിസി മാത്യു ( ഒക്കലഹോമ), പിസി ജയിക്കബ് (സീനിയർ പാസ്റ്റർ ഫിലദൽഫിയ ചർച്ച്, ഡാളസ്) എന്നിവർ സഹോദരങ്ങളാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.