കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മുക്കൂട്ടുതറയിലുള്ള വിധവയായ കല്യാണിയുടെ വീട് പണി പഞ്ചായത്തിന്റെയും സുമനസ്സുകളുടെയും സഹായംകൊണ്ട് തുടങ്ങിയെങ്കിലും സാമ്പത്തിക അഭാവം മൂലം മുടങ്ങിയിരുന്നു. പലവിധ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ നിന്നുപോയ വീട് പണി പുനരാരാരംഭിക്കാൻ മാർക്ക് (മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടി) മുന്നോട്ട് വരികയും അവിടെ തന്നെ ഉള്ള വാർഡ് മെമ്പർ മറിയാമ്മ മാത്തുകുട്ടിയെ മാർക്ക് കമ്മിറ്റി മെമ്പേഴ്സ് വഴി ബന്ധപെടുകയും കാര്യങ്ങൾ കൂടുതൽ അന്വഷിച്ച് അറിഞ്ഞതിന് ശേഷം വീട് പണി തുടങ്ങാനുള്ള മാർക്കിന്റെ സഹായം അറിയിക്കുകയും ചെയ്തു. മാർക്കിന്റെ ധനസഹായം സെപ്റ്റംബർ 15 ന് വാഡ് മെമ്പർ വഴി കല്യാണിയെ ഏൽപ്പിക്കുകയും മുടങ്ങിയ വീട് പണി തുടങ്ങാൻ സാധിക്കുകയും ചെയ്തു. മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടി (മാർക്ക്) ചാരിറ്റി മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു അസോസിയേഷൻ ആണ്. നമ്മുടെ ജന്മനാടായ കേരളത്തിൽ കഷ്ട്ടപ്പെടുന്ന സാധുക്കളായ ജനങ്ങൾക്ക് സഹായം എത്തിക്കുക എന്നതാണ് ഈ അസ്സോസിയേഷൻ്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 12 വർഷമായി എല്ലാ വർഷവും ഇതുപോലെയുള്ള പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ഇതിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

.jpg)

