PRAVASI

ക്നാനായ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

Blog Image

കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പതിനാലാമത് വാർഷിക പൊതുയോഗം ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ക്നാനായ സൊസൈറ്റി ചെയർമാൻ ബിനോയി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജില്‍മോന്‍ മഠത്തിൽ, ഡയറക്ടർ ബേബി മുളവേലിപ്പുറത്ത്, മാനേജിങ് ഡയറക്ടർ മാത്യു പി. കെ പാണ്ടവത്ത്, ജനറൽ മാനേജർ ജോസ് പി ജോർജ് പാറടിയിൽ, 

 ജനറൽ മാനേജർ( ഓപ്പറേഷൻസ് ) എബി ഏലിയാസ്, ഓഡിറ്റർ ബിനു ശങ്കർ എന്നിവർ പ്രസംഗിച്ചു.2025-2026 വർഷകാലയളവിൽ സൊസൈറ്റിയുടെ മൊത്തം ബിസിനസ് 300 കോടി രൂപയായി വർദ്ധിച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്നതിനുവേണ്ടി ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും പുതിയ ബിസിനസ് സെന്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. 

ഡയറക്ടർമാരായ ഡോ. സ്റ്റീഫൻ ജോർജ്  എക്സ് എംഎൽഎ, പ്രൊഫ. കെ ജെ ജോയി മുപ്രാപള്ളിൽ, തോമസ് പീടികയിൽ, സൈമൺ മണപ്പള്ളിൽ, ടോമി കൊച്ചാനയിൽ, ഷൈജി ഓട്ടപ്പള്ളിൽ, തോമസ് മുളക്കൽ, ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, ജെയിംസ് മലേപറമ്പിൽ, സൈമൺ പാഴുക്കുന്നേൽ,

 ഷോണി പുത്തൂർ, ജോണി കണ്ടാരപ്പള്ളിൽ, മേഴ്സി മാത്യു പാലച്ചുവട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. പൊതുയോഗത്തിൽ ആയിരത്തിലധികം സഹകാരികൾ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.