സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 20,21,22,23 തിയതികളിൽ ആയിരുന്നു തിരുന്നാൾ ആഘോഷങ്ങൾ . തിരുന്നാളിന്റെ ആദ്യദിനമായ ഓഗസ്റ്റ് 20ന് മരിച്ചവരുടെ ഓർമദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 21ന് വികാരി ഫാ. ജെമി പുതുശ്ശേരിൽ പ്രസുദേന്തി വാഴ്ചയും , കൊടിയേറ്റും നടത്തി , തുടർന്ന് ഫാ . മാത്യു മേലേടത്തിന്റെ (ക്നാനായ റീജിയൻ ഡയറക്ടർ , കാനഡ) കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു.
ഓഗസ്റ്റ് 22 ന് വൈകിട്ട് വികാരി ഫാ. ജെമി പുതുശ്ശേരിൽ മുഖ്യ കാർമികനായി ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫാ.ഷോബി ചെട്ടിയാത്ത് കുർബാന മധ്യേ തിരുന്നാൾ സന്ദേശവും തിരുന്നാൾ മംഗളങ്ങളും നേർന്നു . പള്ളിയിലെ കർമങ്ങൾക്കു ശേഷം പള്ളി അങ്കണത്തിൽ എല്ലാവരും ഒത്തു കൂടുകയും തുടർന്ന് കുട്ടികളുടെ മാർഗംകളിയും , മുതിർന്നവരുടെ ഫ്ളാഷ്മൊബ് നടത്തപെടുകയും ചെയ്തു . അതിനു ശേഷം ഹാളിൽ നടന്ന സ്നേഹവിരുന്നിൽ എല്ലാവരും പങ്കെടുക്കുകയും അതോടൊപ്പം ന്യൂയോർക്കിൽ നിന്നുമുള്ള മെലഡീസ് ക്ലബ്ബിന്റെ സംഗീത വിരുന്ന് ഏവരും ഏറ്റവും അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു .
മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് 23 ന് ആഘോഷപൂർവ്വമായ റാസ കുർബാന നടന്നു .ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യ കാർമികത്വം വഹിച്ച ഈ കുർബാനയിൽ ഫാ. ബോബൻ വട്ടംപുറത്ത് , ഫാ. മാത്യു മേലേടത്ത് , ഫാ. സാജു ജോസഫ് , ഇടവക വികാരി ഫാ .ജെമി പുതുശ്ശേരിൽ എനിവർ സഹ കാർമികത്വം വഹിച്ചു .കുർബാന മദ്ധ്യേ ഫാ.ബോബൻ വട്ടംപുറത്ത് തിരുന്നാൾ സന്ദേശം നല്കി . കുർബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓർമപെടുത്തും വിധം യുവജനവേദിയും KCYL, CML, കുട്ടികളും പലതരം സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു . സ്നേഹവിരുന്നിനിടയിൽ ഈ തിരുന്നാൾ മംഗളകരമായി നടത്തുവാന് സഹായിച്ച ഇടവകാംഗങ്ങൾക്കൊപ്പം ഈ തിരുനാളിൽ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാൾ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ഷിബു & ബിൻറ്റൂ പാലക്കാട്ടിനെ അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
ഇടവകയിലെ കൈക്കാരന്മാരായ അനിൽ കണ്ടാരപ്പള്ളിൽ , ഫ്രാൻസിസ് പാറത്തറ , ജോസ്ബിൻ കുന്നശ്ശേരിൽ , പാരിഷ് സെക്രട്ടറി താര മാവേലി , പാരിഷ് കൗൺസിൽ മെമ്പേഴ്സ് , Volunteers , KCCNC എക്സിക്യൂട്ടീവ് , CCD ടീച്ചേഴ്സ് ,സാക്രിസ്റ്റൻസ് എന്നിവരും ഈ തിരുനാളിനു നേതൃത്വം നല്കി .
കുർബാനയ്ക്കു ശേഷം നന്ദി പ്രസംഗത്തിൽ ഈ തിരുന്നാൾ ഭംഗിയായി നടത്തപെടുവാൻ കാരണക്കാരായ എല്ലാവരോടും പ്രസുദേന്തി ഷിബു & ബിൻറ്റൂ പാലാക്കാട്ട് എല്ലാവിധ നന്ദി അറിയിച്ചു .



പ്രസുദേന്തി ഷിബു & ബിൻറ്റൂ പാലാക്കാട്ട് മക്കൾ നേഥൻ & അമേലിയക്കൊപ്പം

