PRAVASI

നിലമ്പൂരിലൂടെ പ്രതിഫലിക്കുന്ന കേരള ജനതയുടെ ആഗ്രഹം

Blog Image

നിലമ്പൂർ ജനതയ്ക്കാണ് നമ്മൾ യു.ഡി.എഫുകാർ ആദ്യം നന്ദി പറയേണ്ടത്. കേരളത്തിൻ്റെ വികാരം അവർ പ്രതിഫലിപ്പിച്ചു. കൃത്യമായി. യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും പിഴയ്ക്കാത്ത യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഫലമാണിത്.
സകല മുന്നണികളും പാർട്ടികളും പാർട്ടിയേതെന്ന് നിശ്ചയമില്ലാത്തവരും സ്വതന്ത്രരുമെല്ലാം മത്സരിച്ചത് യു.ഡി.എഫ് - ന് എതിരെയായിരുന്നു. പലരും ചോർത്തിയത് ചോർത്താൻ എളുപ്പുള്ള  യു.ഡി.എഫിൻ്റെ വോട്ടാണ്. എന്നിട്ടും നിലമ്പൂർ ജനത യു.ഡി.എഫിന് നല്ല വിജയം സമ്മാനിച്ചു. 
ഇത് നിലമ്പൂരിൻ്റെ മാത്രം രാഷ്ട്രീയ മനസല്ല. എൽ.ഡി.എഫ് ഭരണം അവസാനിച്ചു കാണാൻ കേരളം മുഴുവനും ആഗ്രഹിക്കുകയാണ്. ആ ആഗ്രഹത്തിൻ്റെ കൃത്യമായ പ്രതിഫനമാണ് നിലമ്പൂരിൽ നമ്മൾ കണ്ടത്. 
നിലമ്പൂർ തെരഞ്ഞെടുപ്പിൻ്റെ ഫലം യു.ഡി.എഫിനാണ് കൂടുതൽ ഉത്തരവാദിത്തം നൽകുന്നത്. യു.ഡി.എഫിലേയും കോൺഗ്രസിലേയും ഇപ്പോഴത്തെ ഐക്യം ഇതുപോലെ കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ജനങ്ങൾക്കുവേണ്ടി.
ദേശീയ കോൺഗ്രസ്  രാഷ്ട്രീയത്തിൻ്റെ അമരക്കാരനായ കെ.സി. വേണുഗോപാൽ ഈ വിജയത്തിൽ വഹിച്ച പങ്ക് വലുതാണ്. ചർച്ചകൾ മറ്റ് വഴികളിലേയ്ക്ക് എത്തിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും തന്ത്രങ്ങൾ പൊളിച്ചത് കെ.സി.യാണ്. ഭരണ പരാജയങ്ങൾ മുഖ്യ ചർച്ചയാക്കാൻ അദ്ദേഹത്തിനായി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ഉറച്ച നിലപാടുകൾ കോൺഗ്രസിനും യു.ഡി.എഫിനും മുതൽക്കൂട്ടാണ്. കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും കരുത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ലായിരുന്നു. ഇത് അദ്ദേഹത്തിൻ്റെ കൂടി വിജയമാണ്.
സീറ്റ് കിട്ടാത്ത കോൺഗ്രസുകാരെ അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കുന്ന സി.പി.എമ്മിൻ്റെ കരണത്തടിച്ച വി.എസ്. ജോയ് കോൺഗ്രസിൻ്റെ ഭാവിയാണ്. പ്രതീക്ഷയാണ്.
കെ.പി.സി.സി പ്രസിഡൻ്റായ ശേഷം ആദ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ നല്ല വിജയം നേടിയതിൽ ശ്രീ സണ്ണി ജോസഫിന് അഭിമാനിക്കാം. തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ ജാതി -മത കുത്തിത്തിരുപ്പുകളെ അദ്ദേഹം നേരിട്ട രീതി കേരളത്തിൻ്റെ മതേതര മനസിന് കൂടുതൽ ശക്തി പകർന്നു.
സീനിയർ നേതാവായ ശ്രീ. രമേശ് ചെന്നിത്തല ഒരു സാധാരണ പ്രവർത്തകനെപ്പോലെ പ്രവർത്തിച്ച തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിൻ്റെ ഈ ലാളിത്യം പ്രവർത്തകർക്ക് നൽകിയ ഊർജം ചെറുതല്ല.
പുതിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് മാനേജ്മെൻ്റിൽ വിദദ്ധനാണ്. അദ്ദേഹം മണ്ഡലത്തിൽത്തന്നെ തുടർന്നത് വിജയം ഉറപ്പാക്കി.
ശ്രീ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളം യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കേണ്ടതിൻ്റെ പ്രാധാന്യം അണികളിൽ എത്തിച്ചു. യുവ ലീഗ് നേതാവ് ഫിറോസ് യു.ഡി.എഫിൻ്റെ വാഗ്ദാനമാണ്.
കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് എ.പി. അനിൽ കുമാർ എം.എൽ.എ സ്വന്തം തെരഞ്ഞെടുപ്പ് പോലെയാണ് പ്രവർത്തിച്ചത്.
സീനിയർ നേതാവ് ഷാനിമോൾ ഉസ്മാനും നിലമ്പൂരിൽ താമസിച്ച് തെരഞ്ഞെടപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. വിഷ്ണുനാഥ് എം.എൽ.എ മണ്ഡലത്തിൽത്തനെ തങ്ങി വിജയം ഉറപ്പാക്കി. മുൻ എം.എൽ.എ വി.ടി ബലറാമും മണ്ഡലത്തിൽത്തന്നെ ഉണ്ടായിരുന്നു. 
യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തന്ത്രവും സി.പി.എമ്മിനെ വെട്ടിലാക്കി. അദ്ദേഹത്തിൻ്റ വെല്ലുവിളി കണ്ട് തുറുപ്പ് ഇറക്കിയിട്ടും തോറ്റ അവസ്ഥ സി.പി.എമ്മിനുണ്ടാക്കിയതിന് രാഹുലിനെ പ്രശംസിക്കണം. യുവതലമുറയെ നമ്മൾ കൂടുതൽ അംഗീകരിക്കണം.
കെ.പി.സി.സിക്കും യുവത്വം നൽകിയ ഷാഫി പറമ്പിലിൻ്റെ സാന്നിദ്ധ്യം  നിലമ്പൂരിൻ്റെ വിജയം സുനിശ്ചിതമാക്കി. ചാണ്ടി ഉമ്മൻ കേരളത്തിൻ്റെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ അതേ വഴിയിൽ മുന്നേറുന്നതിൻ്റെ തെളിവായി നിലമ്പൂർ. തെരഞ്ഞെടുപ്പിൻ്റെ ചുമതലക്കാരായ ജ്യോതികുമാർ ചാമക്കാല, സി.ആർ. മഹേഷ് തുടങ്ങിയവരുടെ ചിട്ടയായ പ്രവർത്തനം പ്രശംസനീയമാണ്. ഞാനുമത് നേരിൽ കണ്ടിരുന്നു.
നിലമ്പൂരിലൂടെ പ്രതിഫലിക്കുന്ന കേരള ജനതയുടെ ആഗ്രഹം സംരക്ഷിക്കാനുള്ള സമ്പൂർണ ഉത്തരവാദിത്വം ഇനി യു.ഡി.എഫിനാണ്. നമുക്ക് തുടർന്നും ഒറ്റ മനസോടെ പ്രവർത്തിക്കണം.

ഡോ: എസ്.എസ്. ലാൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.