ന്യൂ യോർക്ക് :അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംജരിലെ കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പ്രോത്സാഹിപ്പിക്കുന്ന 21 മത് സരസ്വതി അവാർഡ് ഫെസ്റ്റിവൽ.
സെപ്റ്റംബർ 20, ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ തിരശീല ഉയരുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന
മത്സരങ്ങളിൽ ശാസ്ത്രീയ സംഗീതം, ഇന്ത്യൻ ഭാഷ സംഗീതം, ഭരതനാട്യം ഏന്നീ വിഭാഗങ്ങളിൽ 5 വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള സംഗീത നൃത്ത വിദ്യാർഥികൾ പങ്കെടുക്കുന്നു.
വൈകുന്നേരം 4 മണിക്ക് അവാർഡ് ദാന ചടങ്ങും നടത്തപ്പെടുന്നു. പ്രവേശനം സൗജന്യം ആണ്. സഹൃദരായ കലാസ്നേഹികളെ ഹൃദയപൂർവം സരസ്വതി അവാർഡ് ഫെസ്റ്റിവലിലേക്ക് സ്വാഗതം ചെയ്യുന്നു.


