PRAVASI

അച്ഛന്റെ വഴിയിൽ വിശ്വാസം വെച്ച് മക്കളും

Blog Image

പത്തനാപുരം പറയുന്നത് ഒരൊറ്റ വാക്ക്;
“വികസനം തുടരും…
ഗണേഷ് കുമാറിലൂടെ… 
പത്തനാപുരത്തിന്റെ മണ്ണിൽ
ഇന്ന് രാഷ്ട്രീയത്തിന്റെ ശബ്ദത്തിനൊപ്പം ,
ഹൃദയത്തിന്റെ സ്പന്ദനവും മുഴങ്ങി..

അച്ഛന്റെ  വഴിയിൽ വിശ്വാസം വെച്ച് 
മക്കൾ വോട്ട് അഭ്യർത്ഥിക്കാൻ ഇറങ്ങിയത് ഇന്നായിരുന്നു. 

ആദിത്യ കൃഷ്ണനും ദേവ രാമനും..
പേരുകളിൽ മാത്രം അല്ല,
അവരുടെ നില്പിലും വാക്കിലും
അച്ഛൻ ഗണേഷ് കുമാറിന്റെ  സ്വപ്നങ്ങളുടെ പിന്നാലെയാണ് മക്കൾ പത്തനാപുരത്ത് എത്തിയത് 

തലവൂർ വടകോട് ജംഗ്ഷനിൽ
അവർ എത്തിയ നിമിഷം,
അത് ഒരു പ്രചാരണ രംഗമല്ലായിരുന്നു—
ഒരു കുടുംബത്തിന്റെ സ്നേഹം
ജനങ്ങളുമായി കൈകോർക്കുന്ന കാഴ്ചയായിരുന്നു.

അപ്രതീക്ഷിതമായി മക്കളെ കണ്ടപ്പോൾ
ഗണേഷ് കുമാറിന്റെ കണ്ണുകളിൽ
അഭിമാനത്തിന്റെ തിളക്കം,
ഹൃദയത്തിൽ നിറഞ്ഞത്
വാക്കുകളാൽ പറയാനാവാത്ത വികാരമായിരുന്നു 

“ഞങ്ങൾ ഗണേഷ് കുമാറിന്റെ മക്കൾ…”
എന്ന് പരിചയപ്പെടുത്തി അവർ പറഞ്ഞ ഓരോ വാക്കും
അവിടെ കൂടിയിരുന്നവരുടെ മനസ്സിൽ
സന്തോഷത്തിന്റെ പൂക്കൾ വിരിയിച്ചു.

നൂറുകണക്കിന് ആളുകൾ
വടകോട് ജംഗ്ഷനിൽ ഒത്തുകൂടിയത്
ഒരു സ്വീകരണത്തിന് മാത്രമല്ല—
ഒരു നേതാവിനോടുള്ള സ്നേഹത്തിന്റെ
ജീവന്തമായ സാക്ഷ്യമായിരുന്നു അത്.

ചെണ്ടമേളത്തിന്റെ താളവും,
താലപ്പൊലിയുടെ ഭംഗിയും,
നൃത്തത്തിന്റെ നിറങ്ങളും ചേർന്ന്
ആ കാഴ്ച ഒരു ഉത്സവമായി മാറി…ഈ കാഴ്ച ഇവിടെ മാത്രമല്ല. .പത്തനാപുരത്തിന്റെ മുക്കിലും മൂലയിലും ഉത്സവ പ്രതീതിയിലാണ് സ്വീകരണ പരിപാടികൾ നടക്കുന്നത് 

പത്തനാപുരം ഇന്ന് പറയുന്നത് ഒരൊറ്റ വാക്ക്—
“വികസനം തുടരും…
ഗണേഷ് കുമാറിലൂടെ…”
അതിന് ഒരു മാറ്റവും ഇല്ല. കാരണം ഹൃദയത്തിലാണ് ഗണേഷ് കുമാർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.