PRAVASI

26-ാമത് 56 ഇന്റർനാഷണൽ ടൂർണമെന്റിന് സെയിന്റ് ലൂയിസിൽ കേളികൊട്ടുയരുന്നു

Blog Image

സെയിന്റ് ലൂയിസ് : സെപ്റ്റംബർ 19, 20, 21 (വെള്ളി ശനി ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ  വെച്ചു (727 Weidman Rd,  Manchester, MO) നടത്തപ്പെടുന്ന, 26-ാമത് 56 ഇന്റർനാഷണലിന്റെയും, സെന്റ് ലൂയിസ് 56 ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി  56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ  നാഷണൽ എക്സിക്യൂട്ടീവ് കോർഡിനേറ്റേഴ്‌സ് അറിയിച്ചു. 

ഏകദേശം 90 ഇൽ പരം ടീമുകൾ മാറ്റുരക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ   ഓൺലൈൻ രെജിസ്ട്രേഷൻ ഇതിനോടകം  ആരംഭിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ  ആഹ്രഹിക്കുന്ന ടീമുകൾ https://www.56international.com എന്ന വെബ്‌സൈറ്റിൽ പേര്  രജിഷ്ടർ ചെയ്യാവുന്നതാണ്. 

സെപ്റ്റംബർ 19 -ാം   തീയതി രാവിലെ  11.00 മണിക്ക് രജിഷ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും.  ആദ്യം രജിസ്ട്രേഷനും,  തുടർന്ന്   ദേശീയ സമതി  യോഗവും  ജനറൽ ബോഡിയും, അതിനെ  തുടർന്ന് ഉറ്ഘടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം  കൃത്യം  4.00 മണിക്ക് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്.  

 സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകുന്നേരം മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ  കഴിവതും വ്യാഴാഴ്ച  എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നു.  വ്യാഴാഴ്ച  എത്തിച്ചേരുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഒരുക്കുന്നതാണ് . 
• 200 ഡോളർ വീതമാണ് ഒരാൾക്ക് ടൂർണമെന്റ്  രജിസ്ട്രേഷൻ ഫീസ്. 

താമസസൗകര്യത്തിനായി സംഘാടകർ ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലുമായി നെഗോഷിയേറ്റ് ചെയ്തുറപ്പിച്ച  ഡീൽ  ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ബന്ധപ്പെടേണ്ട ഹോട്ടൽ (DoubleTree by Hilton Hotel - Westport, 1943 Craigshire Drive, St. Louis, MO   63146. സെയിന്റ്ലൂയിസ് (STL) എയർപോർട്ടിൽ  നിന്ന് ഹോട്ടലിന്റെ കോംപ്ലിമെന്ററി ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഹോട്ടലിൽനിന്നും ഇവന്റ് സെന്ററിലേക്ക്  സംഘാടകർ ഒരുക്കുന്ന ഷട്ടിൽ സർവീസും ഉണ്ടായിരിക്കുന്നതാണ്.   

വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ജോയ് മുണ്ടപ്ലാക്കിൽ മെമ്മോറിയൽ: മൂവായിരം ഡോളർ, രണ്ടാം സമ്മാനമായി  ഡോ. സജി ജേക്കബ്ബ് വഞ്ചിപ്പുരക്കൽ സ്പോൺസർ ചെയ്യുന്ന  രണ്ടായിരത്തി ഒരുനൂറ്‌ ഡോളർ,  മൂന്നാം സമ്മാനമായി ഡോ. റൂത്ത് &  മത്തായി ചാക്കോ സ്പോൺസർ ചെയ്യുന്ന ആയിരത്തിഅഞ്ഞൂറ് ഡോളർ, നാലാം സമ്മാനമായി സ്റ്റിജി & സുനി ജോർജ് സ്പോൺസർ  ചെയ്യുന്ന ആയിരത്തി ഇരുനൂറ്‌ ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ട്രോഫികളും നൽകുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്: (https://www.56international.com) 

മാത്യു ചെരുവിൽ ( ചെയർമാൻ) (586) 206-6164, എൽദോ ജോൺ (ഇവന്റ് മാനേജർ) 
+1 (314) 324-1051, കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ) 1 (630) 664-9405 
ആൽവിൻ ഷുക്കൂർ (സെക്രട്ടറി) (630) 303-4785 

നാഷണൽ കോർഡിനേറ്റർസ് : സാബു സ്കറിയ: 267 980 7923, രാജൻ മാത്യു (469) 855-2733, സാം മാത്യു (416) 893-5862, നിതിൻ ഈപ്പൻ +1 (203) 298-8096, ബിനോയ് ശങ്കരാത്ത് (ഐറ്റി കോഓർഡിനേറ്റർ) +1 (703) 981-1268

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.