PRAVASI

ലോകകേരള സഭ പിരിച്ചുവിടും; പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Blog Image

തിരുവനന്തപുരം: മുൻ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പകരമായി ഒരു ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം, ഏറെ ചർച്ചയായ ഹെലികോപ്റ്റർ യാത്രാ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത് പതിവാണെന്നും, ഇതിനായി സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ യാത്രയുടെ സ്പോൺസർ ആരാണെന്ന കാര്യം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

മുൻകാലങ്ങളിലും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാനമായ രീതിയിൽ ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരത്തിൽ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് കരുതി വാഹന ഉടമകളുടെയോ സ്പോൺസർമാരുടെയോ പേര് പരസ്യപ്പെടുത്തണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.