PRAVASI

പഞ്ഞമാസത്തിന് വിട! സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പിറന്നു, ഇന്ന് കർഷകദിനം

Blog Image

മലയാളിയുടെ സംസ്കാരത്തോടും ജീവിതത്തോടും ഏറ്റവും ചേർന്നുനിൽക്കുന്ന പൊന്നിൻ ചിങ്ങമാസത്തിന് ഇന്ന് തുടക്കമായി. കർക്കടക മാസത്തിലെ പഞ്ഞത്തിനും പേമാരിക്കുമൊടുവിൽ മലയാളി നാട് സമൃദ്ധിയിലേക്കും സുവർണ്ണ പ്രതീക്ഷകളിലേക്കും ഉണരുന്ന പുതുവർഷപ്പിറവിയാണ് ചിങ്ങം ഒന്ന്. പ്രകൃതിപോലും മനോഹരമായ ഭാവമാറ്റങ്ങളോടെ പൂവിളികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മണ്ണറിഞ്ഞ് അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലം കൂടിയായ ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുന്നു.

കഴിഞ്ഞകാലങ്ങളിലെ പ്രതിസന്ധികളിലും ദുരിതപ്പെരുംപെയ്ത്തുകളിലും മലയാളിയെ കാത്തുസൂക്ഷിച്ചത് അതിജീവനത്തിന്റെ ആ ഒരുമയാണ്. മണ്ണും മനസ്സും ചേർത്തുവെച്ചുള്ള ആ ഒരുമയുടെ കരുത്തോടെ, കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മറ്റൊരു പൊന്നോണക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഓരോ മലയാളിയും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.