PRAVASI

സീറോ മലബാർ കൺവെൻഷന് ന്യൂയോർക്ക് ലോങ്ങ്ഐലൻഡ് പള്ളിയിൽ ഉജ്ജ്വല കിക്കോഫ്

Blog Image

ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ദേശീയ കൺവെൻഷന്റെ പ്രചരണാർത്ഥം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് സെൻ്റ്. മേരീസ് സീറോ മലബാർ ദേവാലയം സന്ദർശിച്ച കൺവെൻഷൻ ടീമിന് സ്നേഹപൂർവ്വമായ സ്വീകരണം ഇടവകാംഗങ്ങൾ നൽകി. ഇടവക വികാരി ഫാദർ ജോൺസ്റ്റി തച്ചാറ, ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ,ഇടവകജനം എന്നിവർ ജൂബിലി കൺവീനർ ഫാദർ ജോൺ മേലേപ്പുറം ജൂബിലി ചെയർമാൻ ജോസ് ചാമക്കാല, ബിജി സി. മാണി എന്നിവരെ സ്വാഗതം ചെയ്തു.
ഫാദർ ജോൺ മേലേപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങൾ നൽകി. ജോസ് ചാമക്കാലയും, ബിജി സി. മാണിയും കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഡിസംബർ 31ന് മുൻപ് രജിസ്ട്രേഷൻ നടത്തി ഏർലി ബേർഡ് നിരക്കുകൾ ഉപയോഗപ്രദമാക്കുവാൻ ഏവരെയും ടീം ആഹ്വാനം ചെയ്തു. ഇടവകയിൽ നിന്നുള്ള കൺവെൻഷൻ പ്രതിനിധികളായ തോമസ് മാത്യു, ഷെറി ജോർജ് ,ജോസഫ് മാത്യു, മാത്യു കൊച്ചുപുരക്കൽ(ട്രസ്റ്റി) എന്നിവർ രജിസ്ട്രേഷന് നേതൃത്വം നൽകി. ട്രസ്റ്റിമാരായ കുര്യാക്കോസ് സെബാസ്റ്റ്യൻ, ഷിനു എബ്രഹാം , സിബി ജോർജ് എന്നിവർ കൺവെൻഷൻ ടീമിനോട് ചേർന്ന് രജിസ്ട്രേഷൻ നടപടികളിൽ സഹകരിച്ചു. ഇടവകാംഗങ്ങളുടെ ആവേശപൂർണ്ണമായ പങ്കാളിത്തം കൺവെൻഷൻ ടീമിന് വലിയ ഊർജ്ജം പകർന്നു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരിയച്ചൻ ഉറപ്പുനൽകി.
2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ചേർക്കുന്ന ഈ സംഗമം, വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, ആശയങ്ങൾ പങ്കുവയ്ക്കുവാനും, പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള ഒരു അവസരം ആയിരിക്കും. ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്.
ഈ മഹത്തായ ആത്മീയ, സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കുവാൻ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ ക്ഷണിക്കുന്നു . രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.
ലോങ്ങ്ഐലൻഡ് ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. 30- ലേറെ രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.