PRAVASI

സുവർണ്ണ പ്രഭയിൽ ഒരു സായാഹ്നം

Blog Image

ഈ വരുന്ന മേയ് രണ്ടാം തീയതി  സായാഹ്നത്തിൽ ഹൂസ്റ്റൺ സ്റ്റാഫോർഡ്  ഇമ്മാനുവേൽ സെൻ്ർ മനോഹരമായ ഒരു സംഗമത്തിന് സാക്ഷിയാകാൻ തയ്യാറെടുക്കുകയാണ് .അത് മറ്റൊന്നുമല്ല .നമ്മുടെ ആശുപത്രി മുറികളെ പ്രതീക്ഷയുടെ ഇടങ്ങളാക്കി മാറ്റുന്ന ,ജീവനും മരണത്തിനും ഇടക്ക് കിടക്കുന്ന രോഗികൾക്ക് സാന്ത്വനമായി മാറുന്ന മാലാഖമാർ എന്ന് അപര നാമത്തിൽ അറിയപ്പെടുന്ന നഴ്‌സുമാരുടെ സംഗമവേളക്കായിട്ടാണ്.

വർഷത്തിൽ 364 ദിവസവും അവർ   ജീവൻ രക്ഷാ ഉപകരണങ്ങളിലൂടെയും ,മരുന്നുകളിലൂടെയും പല വിധ ചികിത്സാ ക്രമങ്ങളിലൂടെയും അകമഴിഞ്ഞ പ്രാർത്ഥനകളിൽ കൂടെയും മനുഷ്യ കുലത്തിന് സേവനം ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഈ വരുന്ന. 2026 മെയ് 2-ന്, അവർ ഒരുമിച്ച് സന്തോഷിക്കാനും പ്രോത്സാഹിപ്പിക്കാനും നന്ദി പ്രകാശിപ്പിക്കാനും സഹായിക്കാനുമായി അവർ ഒത്തു കൂടുകയാണ്.

സ്റ്റാഫോർഡിലെ (Stafford, TX) ഇമ്മാനുവൽ സെന്റർ അന്നേദിവസം വിസ്മയ കാഴ്ചകൾ ഒരുക്കും.എന്നും ആശുപത്രികളിലെ മോണിട്ടറുകളുടെ ശബ്ദങ്ങൾ കേട്ട് കൊണ്ടിരുന്ന നഴ്‌സുമാരുടെ കാതുകളിൽ അന്നേ ദിവസനം ചിരികളുടെയും  സംഗീതത്തിന്റെയും അലയൊലികൾ ഉയരും. ആ ദിവസം തന്നെ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (IANAGH)  ൻ്റെ 32-ാമത് വാർഷിക ഗാല നൈറ്റിൻ്റെ കൊടി അവിടെ ഉയരും

"നഴ്സുമാരുടെ കരുത്ത്" (The Power of Nurses) എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ ആലോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.അതിനായി അവർ ഒരുങ്ങുമ്പോൾ  ആശുപത്രീ യൂണിഫോമുകൾകൾക്ക് പകരം ആടയാഭരണങ്ങൾ ധരിച്ച് അവർ തങ്ങളുടെ ഉള്ളിലെ കലകളെ പുറത്തേക്ക് എടുക്കുകയും സദസ്സിനെ ആട്ടവും പാട്ടുകളുമായി കോരിത്തരിപ്പിക്ക്കാൻ ഒരുങ്ങി കൊണ്ടിരിക്കുകയും ചെയ്യും.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഡിഗ്രിയും കുറെയേറെ സ്വപ്നങ്ങളുമായി ഇവിടെയെത്തി കഴിവുകൾ തെളിയിച്ച നഴ്‌സുമാരെ ഈ വേളയിൽ IANAH ആദരിക്കുന്നു; ഒപ്പം ഇന്നത്തെ തലമുറയിലെ മിടുക്കരായ നഴ്സുമാർക്ക് പുതിയ പാതകൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു

നഴ്സിംഗിന്റെ ഭാവിക്ക് കരുത്തേകുക" (Supporting the Future of Nursing) എന്ന ലക്ഷ്യത്തിലൂടെ ഈ കാരുണ്യത്തിന്റെ പാരമ്പര്യം മുറിയാതെ തുടരുമെന്ന് ഗാല ഉറപ്പാക്കുന്നു.

പുരസ്കാരങ്ങൾക്കും ആദരങ്ങൾക്കും അപ്പുറം, നഴ്സിംഗിന്റെ യഥാർത്ഥ കരുത്ത് കേവലം പാഠപുസ്തകങ്ങളിലല്ല, മറിച്ച് അവരെ നന്മയാർന്ന സേവനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആത്മാവിലാണെന്ന് ഈ സായാഹ്നം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതൊരു ചടങ്ങ് മാത്രമല്ല, ഒരു നഴ്സിന്റെ പരിചരണം അനുഭവിച്ചറിഞ്ഞ ഓരോരുത്തരുടെയും ഒത്തുചേരൽ കൂടിയാണ്. ഈ മനോഹരമായ ഒത്തു കൂടലിനായി IANAH ഭാരവാഹികൾ ഗ്രേറ്റർ ഹൂസ്റ്റണിലെ  കുടുംബങ്ങളെ,സുഹൃത്തുക്കളെ യെല്ലാം സ്വാഗതം ചെയ്യുകയാണ്

2026 മെയ് രണ്ട് വെകുന്നേരം  5:00 മുതൽ രാത്രി 10:00 വരെ  ഇമ്മാനുവൽ സെന്റർ, സ്റ്റാഫോർഡ്, ടെക്സസ് (Immanuel Center, Stafford, TX)ൽ നടക്കുന്ന ഈ വലിയ സന്തോഷത്തിൻ്റെ ഭാഗമാകാൻ  .നിങ്ങളുടെ ഇരിപ്പിടം ഇപ്പോൾ തന്നെ ഉറപ്പാക്കാൻ മടി കാണിക്കാതിരിക്കുക .

അവരുടെ സമർപ്പണത്തെ ആഘോഷിക്കാനും നൈപുണ്യത്തെ അഭിനന്ദിക്കാനും ഹൃദയത്തെ ആദരിക്ക്കാനും അന്നേ ദിവസം നേരത്തെ എത്തുക.നമ്മൾ കാണുന്ന ഓരോ രോഗമുക്തിക്ക് പിന്നിലും ഒരു നഴ്‌സുണ്ട്

ലോകം ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന അവരുടെ സ്നേഹവും കാരുണ്യവും നിറഞ്ഞ മനസ്സുണ്ട്.ഈ ദിവസം നമ്മുടെ ഓരോരുത്തരുടെയും സാന്നിധ്യത്തിലൂടെ അത് ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്  എന്നത് മറക്കാതിരിക്കുക


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.