വത്തിക്കാന്‍: ഫോമായുടെ മുന്‍ വൈസ് പ്രസിഡണ്ടും ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ സണ്ണി വള്ളിക്കളം മാര്‍ ജോര്‍ജ് കൂവക്കാട്ടുമായി അദ്ദേഹത്തിന്‍റെ ഓഫീസില്‍ കുടുംബസമേതം സന്ദര്‍ശനം നടത്തി. റോമിലെ മാര്‍പാപ്പയുടെ വസതിയോടു ചേര്‍ന്നുള്ള Piazza del Sant uffizio വെച്ചായിരുന്നു കൂടിക്കാഴ്ച. തദവസരത്തില്‍ നാട്ടുവിശേഷങ്ങളും ചിക്കാഗോയിലെ വിവരങ്ങളും ചോദിച്ചറിയുകയുണ്ടായി.
ഇവിടുത്തെ മലയാളി സംഘടനാ പ്രവര്‍ത്തനവും ഫോമായുടെ ജനകീയമായ പ്രവര്‍ത്തനവും തദവസരത്തില്‍ വിവരിക്കുവാന്‍ കഴിഞ്ഞു. ജൂലൈയില്‍ കര്‍ദ്ദിനാള്‍ ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും ചിക്കാഗോയിലെ സീറോമലബാര്‍ ജൂബിലി കണ്‍വന്‍ഷനിലും പങ്കെടുക്കുന്ന കാര്യവും സംസാരമധ്യേ കടന്നുവന്നു. കര്‍ദ്ദിനാളുമായി നല്ലൊരു സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുള്ളതായി സണ്ണി വള്ളിക്കളം പറഞ്ഞു

.jpg)

