PRAVASI

സുകൃതം 2025;അവാർഡുകൾ നൽകി ആദരിച്ചു

Blog Image

ഗൾഫ് രാജ്യങ്ങളിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ SMART (Syro Malankarites in Arabian Region Together) ഇക്കഴിഞ്ഞ October 2-3-4 തീയതികളിൽ ബഹറിനിലെ Our Lady of Arabia Cathedralൽ വെച്ച് തങ്ങളുടെ 95-ാമത് പുനരൈക്യ വാർഷികം (കത്തോലിക്കാ സഭയിലേക്ക് ഐക്യപ്പെട്ടതിൻ്റെ) സുകൃതം 2025 എന്ന പേരിൽ ആഘോഷപൂർവ്വം നടത്തുകയുണ്ടായി. 3ാം തീയതി നടന്ന പോതു സമ്മേളനത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള SMART Excellence അവാർഡുകൾ - ബഹറിനിലെ പ്രമുഖ വ്യവസായി ഡോ. വർഗീസ് കുര്യൻ (Business Icon Award), UAE വ്യവസായി ഡോ. ഷിബു സഖറിയ (The Diligent Son of our Church Award), ബഹറിനിലെ എഴുത്തുകാരൻ (കവി) ശ്രീ. റോയി പൂച്ചേരിൽ (Literary Luminary Award) എന്നിവർക്ക് - ബഹുമാന്യനായ ശ്രീ.  വിനോദ് K  ജേക്കബ് (Indian Ambassador to Bahrain) നൽകി ആദരിച്ചു.  സമ്മേളനത്തിൽ അത്യഭിവന്ദ്യ കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും (Head of Syro Malankara Catholic Church) അഭിവന്ദ്യ ബിഷപ്പ് ആൽദോ ബെറാർഡിയൂം (Vicariate of Northern Arabia) വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയും (GCC Coordinator of SMART) ഗൾഫ് രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വൈദീകരും പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.