PRAVASI

സ്റ്റൈല് സ്റ്റൈല് താൻ

Blog Image

കർണാടകയിലെ ഒരു ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുമ്പോൾ യാത്രക്കാർക്ക് ഒരു പ്രത്യേക സ്റ്റൈലിൽ ടിക്കറ്റ് കൊടുക്കുകയും വേറൊരു സ്റ്റൈലിൽ പണം വാങ്ങി ബാഗിൽ ഇടുകയും ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനെ ആ ബസിൽ സ്‌ഥിരമായി യാത്ര ചെയ്തിരുന്ന സിനിമ മേഖലയുമായി ബന്ധമുള്ള ആൾ ശ്രെദ്ധിക്കുകയും ഫോളോ ചെയ്യുകയും ചെയ്തു. 
.                     ബസ് സ്റ്റാൻഡിലെ ഒഴിവു സമയങ്ങളിൽ സിഗരറ്റ് കറക്കി അന്തരീക്ഷത്തിലേക്കു എറിഞ്ഞു ചുണ്ടിൽ വരുത്തി തീ കൊളുത്തിയ ആ ചെറുപ്പക്കാരൻ ആയ കണ്ടക്ടർ ആയിരുന്നു പിന്നീട് സിനിമയിൽ എത്തി തമിഴ് സിനിമയുടെ താര രാജാവായി മാറിയ സ്റ്റൈൽ മന്നൻ സാക്ഷാൽ രജിനികാന്ത് 
.                             രജിനിയുടെ സിനിമയിലെ തുടക്കം ഒട്ടും ഈസി ആയിരുന്നില്ല. തമിഴ് സിനിമയിലെ മുടിചൂടാ മന്നന്മാർ ആയിരുന്ന എം ജി ആർ ഉം ശിവാജി ഗണേശനും കത്തി നിൽക്കുന്ന സമയത്താണ് എഴുപതുകളുടെ മധ്യേ രജനി സിനിമയിൽ എത്തിയത് 
.                            തമിഴ് സിനിമയിൽ ആദ്യ കാല മത്സരം അവരും ആയിട്ട് ആയിരുന്നെങ്കിൽ പിന്നീട് രജനി തമിഴിന്റെ താര ചക്രവർത്തി ആകുവാൻ ഏറ്റുമുട്ടിയത് തമിഴ്നോടൊപ്പം മലയാളത്തിലും ധാരാളം ആരാധകർ ഉള്ള ഉലക നായകൻ കമൽ ഹാസനോടായിരുന്നു 
.                           എഴുപതുകളുടെ ഒടുവിലും എൺപതുകളിലും ആയി ധാരാളം മലയാളം ഹിറ്റ്‌ സിനിമകളിൽ നായകൻ ആയ സുമുഖനായ കമലഹാസന്റെ സിനിമകൾ കാണാൻ എ ക്ലാസ് തീയേറ്ററുകളിൽ കേരളത്തിൽ ആരാധകർ ഇടിച്ചു കയറിയപ്പോൾ രജിനിയുടെ സ്റ്റൈലും സ്റ്റണ്ടും കാണാൻ കേരളത്തിലെ ബി ക്ലാസ് സി ക്ലാസ്സ്‌ തീയേറ്ററുകളിൽ ഫസ്റ്റ് ഷോ ക്കും സെക്കൻഡ് ഷോ ക്കും സാധാരണക്കാർ ആവേശത്തോടെ ആണ്‌ എത്തിയത് 
.                      കമൽഹസനു ശേഷം വിജയ് കാന്തും ശരത് കുമാറും പ്രഭുവും പ്രഭു ദേവയും ഒരു കൈ നോക്കിയെങ്കിലും സ്റ്റൈൽ മന്നന്റെ താര സിംഹസനാ പദവി തട്ടി എടുക്കുവാൻ ഇവർക്കാർക്കും സാധിച്ചില്ല 
.                        എൺപത്തിയഞ്ചിൽ ഇന്ത്യൻ സിനിമയുടെ താര ചക്രവർത്തി സാക്ഷാൽ അമിതാബ് ബച്ചൻ ജി നായകൻ ആയ ഗിരഫ്തർ എന്ന ഹിന്ദി സിനിമയിൽ കമലഹാസനൊപ്പം രജനിയും ഭാഗം ആയപ്പോൾ സൗത്ത് ഇന്ത്യൻ അഭിനേതാക്കളെ തീരെ ദഹിക്കാത്ത ഹിന്ദി സിനിമ ആരാധകരും രജിനിയുടെ മാൻഡ്രിക സ്റ്റൈൽ കണ്ടു എണീറ്റു നിന്നു കയ്യടിച്ചു 
.                           ഏതാണ്ട് ഒന്നര പതിറ്റാണ്ടു മലയാള സിനിമയിൽ നായകനായി അരങ്ങു തകർത്തു സൂപ്പർ സ്റ്റാർ ആയി മെയ് വഴകത്തോടെ തൊണ്ണൂറ്റി ഒന്നിൽ നമ്മുടെ സ്വന്തം മമ്മുക്ക സൂപ്പർ സംവിധായകൻ മനിരത്നം അണിയിച്ചൊരുക്കിയ ദളപതി എന്ന തമിഴ് ചിത്രത്തിലൂടെ സ്റ്റൈൽ മന്നാനോടൊപ്പം അഭിനയിച്ചു തമിഴകത്തു ഒരു കാൽ വയ്പ് നടത്തിയെങ്കിലും തീയേറ്ററുകളിലെ നിറഞ്ഞ കയ്യടിയിൽ തൃപ്തിപ്പെട്ടു മലയാളത്തിലേക്കു മടങ്ങി 
.                           തമിഴും മലയാളവും കടന്നു ഇന്റർനാഷണൽ ഫിലിം ഇൻഡസ്ട്രികളിൽ ചർച്ച ആയികൊണ്ടിരിക്കുന്ന സ്റ്റൈൽ മന്നന്റെ ജയ്ലർ ടു വിനേക്കാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത് കുറച്ചു സമയമേ ഉള്ളു എങ്കിലും നമ്മുടെ ലാലേട്ടന്റെ മാസ്മരിക പ്രകടനം ആണ്‌ 

  സുനിൽ വല്ലാത്തറ ഫ്‌ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.