PRAVASI

സ്വന്തം ദേവാലയത്തിനായുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് തുടക്കമിട്ടു

Blog Image

ടോറൊന്റോ : കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ഒരു ദേവാലയ കെട്ടിടം വാങ്ങിക്കുന്നതിനായുള്ള ഫണ്ട്‌ സമാഹാരണത്തിന്റെ ഉത്ഘാടനം നടത്തപെട്ടു.  ജൂൺ 28 ഞാറാഴ്ച ദിവ്യബലിയെ തുടർന്നു ഇടവക വികാരി റവ ഫാ മാത്യു മേലേടത്തും കൈക്കാരന്മാരായ ശ്രീ ജോൺ കുരുവിള അരയത്തും ശ്രീ അനീഷ്‌ ബേബി തെക്കേടത്ത് എന്നിവർ ചേർന്നു ബിൽഡിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് ആയിരവേലിൽ & ഭാര്യ ബ്ലെസ്സി ആയിരവേലിൽ കുടുംബം നൽകിയ സംഭാവന സ്വീകരിച്ചു കൊണ്ട് കിക്ക് ഓഫ്‌ നടത്തി. ബിൽഡിംഗ്‌ കമ്മിറ്റി അംഗം ശ്രീ ദീപു മലയിൽ ഫണ്ട് ശേഖരണത്തിനായുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തുകയുണ്ടായി. നോർത്ത് അമേരിക്കയിലുള്ള എല്ലാം ക്നാനായ മക്കളുടെ സഹകരണത്തോടെ രണ്ടു കോടി ഡോളർ സമാഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.