PRAVASI

സ്റ്റാന്‍ലി ജോര്‍ജിന് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്കാരം

Blog Image

ഹൂസ്റ്റണ്‍: അമേരിക്കന്‍ രാഷ്ട്രീയ തന്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ലി ജോര്‍ജിന് 'ഗ്ലോബല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ എക്സലന്‍സ്' പുരസ്കാരം.
ഹൂസ്റ്റണില്‍ നടന്ന ഇന്‍ഡോ-അമേരിക്കന്‍ ഫെസ്റ്റിലാണ് അമേരിക്കന്‍ രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ ശക്തമായ ഇടപെടലുകള്‍ക്കും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തന രംഗങ്ങളിലെ സംഭാവനകള്‍ക്കും പുരസ്കാരം നല്കി ആദരിച്ചത്.
ഗ്ലോബല്‍ ഇന്ത്യന്‍ 'കര്‍മ്മ ശ്രേഷ്ഠ' പുരസ്കാരം നേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല, ഹൂസ്റ്റണ്‍ സിറ്റി കൗണ്ടി ജനപ്രതിനിധികള്‍, ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ജീമോന്‍ റാന്നി എന്നിവര്‍ നേതൃത്വം നല്കി.
ബാലജനസഖ്യം, കെ.എസ്.യു, പി.വൈ.പി.എ സംഘടനകളിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ സ്റ്റാന്‍ലി ജോര്‍ജ്, പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്‍റെ 'കാംപെയിന്‍ സ്റ്റാറ്റര്‍ജി' സംഘത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ ഉപദേശക സമിതിയിലുംപെട്ട ഏക ഇന്ത്യന്‍ വംശജനാണ്.
അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ പൊതുസംഘടനയായ ഫിയക്കോണ അഡ്വക്കസി ഡയറക്ടറായും അന്തര്‍ദ്ദേശീയ സംഘടനയായ 'എക്ലീസിയ യുണൈറ്റഡ് ഇന്‍റര്‍നാഷണല്‍' വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നു.

STANLY GEORGE

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.