കാലിഫോർണിയ, ട്രേസിയിലെ പുതിയ ക്നാനായ മിഷൻ (സെൻ്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷൻ) ചെറിയൊരു ചുവടുവച്ച്, അവരുടെ വലിയ സ്വപ്നം ആയ കാറ്റക്കിസം ക്ലാസ്സുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു. കുട്ടികളുടെ മനസ്സിലേക്ക് വിശ്വാസത്തിൻ്റെ വിത്ത് വിതക്കാൻ ട്രേസി മിഷൻ തങ്ങളുടെ ആദ്യത്തെ കാറ്റക്കിസം ക്ലാസ്, ഫാദർ ജോസഫ് (ജെമി അച്ഛൻ) പുതുശ്ശേരിയുടെ അനുഗ്രഹത്തോടെയും മിഷൻ കുടുംബങ്ങളുടെ അനുവാദത്തോടെയും, നവംബർ 30 2025 ന് അദ്യോഗികമായി ആരംഭിച്ചു.
ആദ്യ ക്ലാസിൽ കുറച്ച് കുട്ടികൾ മാത്രം. പക്ഷേ ഈ ചെറിയ തുടക്കം വലിയ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയും പ്രത്യാശ നിറക്കുന്നു. വിശ്വാസപാഠത്തിൻ്റെ പുതുതുടക്കമാണിത്. പുതിയ ക്നാനായ മിഷൻ, പ്രാരംഭ കാറ്റക്കിസം ക്ലാസുമായി വിശ്വാസത്തിൻ്റെ പുത്തൻ വഴിയിലേക്ക് തങ്ങളുടെ കുട്ടികൾക്കായി ആദ്യ ചുവടുവെക്കുന്ന രംഗം. മലയാളത്തിൻ്റെ സ്വന്തം കുഞ്ഞുണ്ണിമാഷിൻ്റെ വാക്കുകൾ ഇവിടെ ശക്തി പോലെ മുഴങ്ങുന്നു: “ചെറിയ വിത്തിൽ വലിയ മരമുണ്ട്.” അങ്ങനെ സെൻ്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷൻ്റെ ഈ ചെറിയ തുടക്കമായ കറ്റകിസം ക്ലാസ്, ഭാവിയിലെ വലിയ വിശ്വാസവൃക്ഷത്തിൻ്റെ ആദ്യ സാക്ഷ്യമാണ്.
സെൻ്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷൻ്റെ ഈ വലിയ ഉത്തരവാദിത്വം, വിശ്വാസസമൂഹത്തിൻ്റെ ഭാവിയെ ഒരു പുതുവെളിച്ചത്തിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ തുടക്കം വിശ്വാസപാരമ്പര്യത്തിൻ്റെ തുടർച്ചക്കും, ക്നാനായ സമൂഹത്തിൻ്റെ ആത്മീയ വളർച്ചയ്ക്കും ശക്തമായ അടിത്തറയാകുമെന്ന പ്രത്യാശയോടെയാണ് ട്രേസിയിലെ സെൻ്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷൻ.


