2014 സെപ്റ്റംബറിൽ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ, ജൂൺ 21 ന് വാർഷിക യോഗാ ദിനമായി ആചരിക്കാൻ ഒരു നിർദ്ദേശം വെച്ചിരുന്നു, കാരണം അത് വടക്കൻ അർദ്ധഗോളത്തിലെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂൺ 21 പ്രത്യേക പ്രാധാന്യം പങ്കിട്ടു കൊണ്ട് യോഗാ ദിനമായി ആചരിക്കുന്നു.
"ആഗോള യോഗ വ്യായാമ പരിശീലനങ്ങൾക്കും അനുബന്ധമായ വിപണിക്കും, ഗണ്യമായ വളർച്ച കൈവരിച്ചിരിക്കുന്നു, 2023 ൽ ഇത് 107.1 ബില്യൺ ഡോളറായി കണക്കുകൾ രേഖപ്പെടുത്തുന്നു, 2030 ആകുമ്പോഴേക്കും ഇത് 200.35 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 മുതൽ 2030 വരെ 9.4% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് (സിഎജിആർ) ഇത്. ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധം, ഓൺലൈൻ യോഗ കോഴ്സുകളുടെ ഉയർച്ച എന്നിവയാണ് ഈ വളർച്ചയ്ക്ക് ഇന്ധനം നൽകുന്നത്."
1976 ഇൽ ഡൽഹിയിൽ ആയിരുന്നപ്പോൾ, അവിടെ "മൊറാര്‍ജിദേശായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് യോഗ" എന്ന സ്ഥാപനത്തിന്റെ ഉത്‌ഘാടനം നടന്നപ്പോൾ, എന്റെ സുഹൃത്ത് നിര്ബന്ധിച്ചതിനാൽ ഞാനും അവിടെ പോയിരുന്നു. പൊതുജനങ്ങള്‍ക്കുള്ള സൌജന്യ യോഗ പരിശീലനവും വിവിധ യോഗ പദ്ധതികളിലുള്ള ഗവേഷണവുമായിരുന്നു ആ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പക്ഷേ പിന്നീട് വര്ഷങ്ങളോളം, യോഗായെപ്പറ്റിയൊന്നും കൂടുതൽ കേട്ടിരുന്നില്ല. എന്നാൽ ഇന്ത്യക്ക് ആഗോള തലത്തിൽ പ്രശസ്തി നേടിയ വിഷയമായി ഇന്ന് യോഗ വളർന്നു പന്തലിച്ചിരിക്കുന്നു.
യോഗ എന്ന വൻ വടവൃക്ഷത്തിൽ, ആത്മീയ യോഗ എന്ന വിഭാഗം വിവിധ പരിശീലനങ്ങളെയും തത്ത്വചിന്തകളെയും ഉൾക്കൊള്ളുന്നു, ഈ പരിശീലനങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന പേരുകൾ ഇവയാണ്: അഷ്ടാംഗ യോഗ, കുണ്ഡലിനി യോഗ, ഹഠ യോഗ, ഭക്തി യോഗ, കർമ്മ യോഗ, ജ്ഞാന യോഗ, രാജ യോഗ. കൂടാതെ യോഗയ്ക്കുള്ളിൽ, ആസനം, ധ്യാനം, പ്രാണായാമം, മുദ്ര തുടങ്ങിയ പ്രത്യേക പദങ്ങൾക്കും ആത്മീയ പ്രാധാന്യം ഉണ്ട്.
രാജയോഗം, ഗജകേസരിയോഗം, പഞ്ചമഹാപുരുഷയോഗം എന്നിവ ശക്തമായ യോഗങ്ങളാണ്. അവ സമ്പത്ത്, പ്രശസ്തി, ശക്തി, ജ്ഞാനം, ഭാഗ്യം, പേര് എന്നിവ കൊണ്ടുവരുന്നു.ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പരിശീലനമാണ് യോഗ. പൂര്‍ണ്ണമായ ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. ‘യോഗ’ എന്ന സംസ്കൃത വാക്കിന് ചേര്‍ച്ച എന്നാണര്‍ത്ഥം. അതിനാല്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്ന് യോഗയെ നിര്‍വചിക്കാം. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.
പതിവ് പരിശീലനത്തിലൂടെ, കുണ്ഡലിനി യോഗ ആത്മീയ പ്രബുദ്ധതയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. ഇതിനെ "കുണ്ഡലിനി ഉണർവ്" എന്ന് വിളിക്കുന്നു.കുണ്ഡലിനി യോഗ പരിശീലനം ചക്രങ്ങളുടെ ധാരണയും സജീവമാക്കലുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗാസനങ്ങൾ, ധ്യാനം, മുദ്രകൾ എന്നിവയിലൂടെ ഈ ഊർജ്ജ കേന്ദ്രങ്ങളെ സമന്വയിപ്പിക്കുന്നതിലൂടെ, ശാരീരിക ആരോഗ്യം, വൈകാരിക സ്ഥിരത, ആത്മീയ പ്രബുദ്ധത എന്നിവയുടെ സന്തുലിതാവസ്ഥ കൈവരിക്കാൻ പരിശീലകർ ശ്രമിക്കുന്നു
ആത്മീയ ഉണർവ് എന്നത് അവബോധത്തിലെ ഒരു മാറ്റം ഉൾപ്പെടുന്ന ഒരു പരിവർത്തനാനുഭവമാണ്, ഇത് പലപ്പോഴും തന്നേക്കാൾ വലിയ ഒന്നുമായുള്ള ബന്ധത്തിന്റെ ഉയർന്ന ബോധം, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ അല്ലെങ്കിൽ ഒരാളുടെ യഥാർത്ഥ സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. എല്ലാറ്റിന്റെയും പരസ്പരബന്ധിതത്വം തിരിച്ചറിയുന്നതിനും അസ്തിത്വത്തെക്കുറിച്ചുള്ള പൂർണ്ണമായും ഭൗതികമായ ഒരു വീക്ഷണത്തിനപ്പുറത്തേക്ക് നീങ്ങുന്നതിനുമുള്ള ഒരു പ്രക്രിയയാണിത്.മിക്ക ആളുകളും യോഗയെ വ്യായാമവും സമ്മർദ്ദ പരിഹാരവുമായി മാത്രമേ കാണുന്നുള്ളൂ. എന്നിരുന്നാലും, യോഗയുടെ വേരുകൾ ഹിന്ദു തത്ത്വചിന്തയിൽ നിന്നാണ്, ചില ക്രിസ്ത്യൻ നേതാക്കൾ യോഗയെ അപലപിക്കാൻ കാരണമായത് ഈ വേരുകളാണ്.
യോഗയ്ക്ക് മനസ്സമാധാനവും സാന്നിധ്യവും വളർത്താൻ കഴിയും, ഇത് ക്രിസ്ത്യാനികളെ അവരുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കാനും അവരുടെ ഹൃദയങ്ങളുമായും ആത്മാവുകളുമായും ബന്ധപ്പെടാനും സഹായിക്കുന്നു.
ചില ക്രിസ്ത്യാനികൾ യോഗാഭ്യാസങ്ങൾ, പ്രത്യേകിച്ച് ശ്വസനം, ധ്യാനം എന്നിവ ശാന്തമായ ധ്യാനത്തിന്റെ ഒരു രൂപവും ദൈവവുമായി ബന്ധപ്പെടാനുള്ള ഒരു മാർഗവുമാണെന്ന് കണ്ടെത്തുന്നു. യോഗയുടെ നിർദിഷ്ട പോസിൽ ഇരുന്നുകൊണ്ട്, സകലതും ഏകാഗ്രമായി കേന്ദ്രീകരിച്ചു
ധ്യാനത്തിൽ നിരതനാകുമ്പോൾ പ്രാർത്ഥനയും അര്ഥപൂര്ണമാകും.ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തിന് വിരുദ്ധമായേക്കാവുന്ന ആചാരങ്ങളിൽ ഏർപ്പെടാതെ, വ്യായാമം, ശ്വസന വ്യായാമങ്ങൾ, ധ്യാനം തുടങ്ങിയ യോഗയുടെ ശാരീരികവും മാനസികവുമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ആത്യന്തികമായി, ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ ലക്ഷ്യം ദൈവത്തെ നമ്മുടെ പൂർണ്ണഹൃദയത്തോടും, ആത്മാവോടും, മനസ്സോടും, ശക്തിയോടും കൂടി സ്നേഹിക്കുക എന്നതാണ് (മർക്കോസ് 12:30). ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് പരിശീലിച്ചാൽ, ഊർജ്ജസ്വലതയോടെ ജീവിക്കാൻ സഹായിക്കുന്ന നിരവധി സ്രോതസ്സുകളിൽ ഒന്നായി യോഗ മാറും, നമ്മുടെ മുഴുവൻ അസ്തിത്വവും ശരീരം, മനസ്സ്, ആത്മാവ് എന്നിവയാൽ ദൈവത്തെ ബഹുമാനിക്കുവാനും ബ്രഹ്മത്തിൽ ലയിക്കുവാനും നമ്മെ സഹായിക്കും.

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

