PRAVASI

ആത്മീയഉണർവേകി ബെൻസൻവിൽ ഇടവക മരിയൻ സംഗമം

Blog Image

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫെറോന ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുന്നാളിന് അനുബന്ധിച്ച് മേരി നാമധാരികളുടെ മരിയൻ സംഗമം നടത്തപ്പെട്ടു. അന്നേ ദിവസം 160 വനിതകൾ ചേർന്ന് പരി. അമ്മയുടെ പിറവിത്തിരുന്നാൾ ഏറ്റെടുത്തു നടത്തി. പരി. അമ്മയുടെ രൂപം വഹിച്ച് കൊണ്ട് നടത്തിയ മരിയൻ പ്രദക്ഷിണം ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു.വിമൺസ് മിനിസ്ട്രി കോർഡിനേറ്റർ മെഴ്സി ചെമ്മലക്കുഴിയിൽ സംഗമത്തിന് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.