നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി എ.എന്‍ ആമിന അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എഎന്‍ സെറീനയുടെയും മകളാണ്.
ഖബറക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബര്‍സ്ഥാനിലാണ് ചടങ്ങുകള്‍.
തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എഎന്‍ സെറീനയുടെയും മകളാണ്.ഭര്‍ത്താവ് എകെ നിഷാദ് (മസ്‌ക്കറ്റ്). മക്കള്‍ ഫാത്തിമ നൗറിന്‍ (സിഎ), അഹമ്മദ് നിഷാദ് (ബിടെക്, വെല്ലൂര്‍), സാറ. സഹോദരങ്ങള്‍ എ.എന്‍ ഷാഹിര്‍, എ.എന്‍ ഷംസീര്‍


