PRAVASI

സ്‌പെയിൻ കളിച്ചു, സ്‌പെയിൻ ജയിച്ചു.

Blog Image

പന്തടക്കത്തിൽ, ഒത്തിണക്കത്തിൽ, ഒരിക്കൽ പോലും ചിന്നിച്ചിതറി പോകാത്ത കാലടക്കത്തിൽ, സ്‌പെയിൻ ആദ്യത്തെ മിനിട്ടു മുതൽ അർജന്റീനയെ മറികടന്നു കൊണ്ടിരുന്നു.മാർട്ടിനിസ് എന്ന ആൾക്കൂട്ടം അർജന്റീനയുടെ ഗോൾവല കാക്കാൻ ഉണ്ടായിരുന്നില്ലെങ്കിൽ, എക്സ്ട്രാ ടൈം ഉണ്ടാകുമായിരുന്നില്ല. അത്രക്കുണ്ടായിരുന്നു സ്‌പെയിനിന്റെ ദാഹം.

അവസാന മിനിറ്റുകളിൽ അർജന്റീനക്ക് തുണ നിൽക്കുന്ന ഗോളിന്റെ ദേവതമാർ ഇന്നെത്തിയില്ല. മെസ്സി മൈതാനത്ത് നിന്നും മാഞ്ഞുപോയിരുന്നു. അവസാന മിനിറ്റുകളിൽ ആഞ്ഞു ശ്രമിച്ചെങ്കിലും, കളിച്ചവർക്കൊപ്പം കളി നിന്നു, കപ്പും.ഫിഫയുടെ ഗൂഢാലോചനയും അർജന്റീനയെ സഹായിച്ചില്ല. മേടിച്ചു കൂട്ടിയ മഞ്ഞകാർഡുകളും ചുവന്ന കാർഡും സാക്ഷി. തോറ്റ ഫൈനൽ സാക്ഷി.കളിക്കാത്ത അർജന്റീനയെ ജയിപ്പിക്കാൻ ഫിഫയ്ക്കും ആവില്ല.സ്‌പെയിന് അഭിനന്ദനങ്ങൾ. ഇത് നിങ്ങളുടെ കാലുകൾ അർഹിക്കുന്ന വിജയം. തോൽവി അറിയാത്ത മുപ്പത്തിയെട്ടാമത്തെ കളിയിൽ നിങ്ങൾ കാൽപ്പന്തിന്റെ അഖിലലോക കിരീടം ചൂടിയിരിക്കുന്നു.

ഗോൾ വഴങ്ങാത്ത ലോകകപ്പ് ഫൈനലും നിങ്ങൾ കളിച്ചു തീർത്തിരിക്കുന്നു

ഷിബു ഗോപാലകൃഷ്ണൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.