കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ അച്ഛനേയും അമ്മയേയും ക്രൂരമായി മര്‍ദിച്ച് മകന്‍. രണ്ടാം ഭാര്യയുടെ പിതാവിനൊപ്പം എത്തിയാണ് മകന്‍ ആക്രമണം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് ക്രൂര സംഭവം. കിളിവയല്‍ സാഗരനിവാസില്‍ സന്ദീപും ഇയാളുടെ ഭാര്യ പിതാവുമായ കിരണുമാണ് വയോധികരെ നര്‍ദിച്ചത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറുപത്തിയഞ്ച് വയസുള്ള സുധാകരന്‍ അറുപതിവയസുള്ള സുലജ എസ് നായര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരുടേയും മൂത്തമകനാണ് അറസ്റ്റിലായ സന്ദീപ്. വീട്ടിലെത്തി വഴക്കുണ്ടാക്കിയ ശേഷമായിരുന്നു മര്‍ദനം. സന്ദീപിന്റെ രണ്ടാം ഭാര്യ ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിയിലാണ് ജോലി ചെയ്യുന്നത്.

