PRAVASI

സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ രജതജൂബിലി ആഘോഷങ്ങളും, ഫാമിലി കോണ്‍ഫറന്‍സും സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയയില്‍

Blog Image

സീറോമലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലിയാഘോഷങ്ങളും, ദേശീയ കുടുംബ സംഗമവും ഈ വര്‍ഷം സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്നു.


ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലിയാഘോഷങ്ങളും, ദേശീയ കുടുംബ സംഗമവും ഈ വര്‍ഷം സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്നു. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്‍റെ ആത്മീയനേതൃത്വത്തില്‍ നടക്കുന്ന ഈ മഹാകുടൂംബമേളക്കു ആതിഥ്യമരുളുന്നതിനുള്ള നിയോഗം രൂപതാസ്ഥാപനത്തിനുമുമ്പേതന്നെ അമേരിക്കയിലെ ആദ്യത്തെ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷനും, എസ്. എം. സി. സി. യുടെ ദശവല്‍സരാഘോഷങ്ങളും വന്‍ജനപങ്കാളിത്തത്തോടെ നല്ലരീതിയില്‍ നടത്തി മാതൃകയായ ഫിലാഡല്‍ഫിയായ്ക്കു തന്നെ. 
എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. ദേശീയതലത്തിലും, രൂപതാതലത്തിലും എസ.് എം. സി. സി. യുടെ വളര്‍ച്ചക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്‍റെ പ്രഥമ ഗ്രാന്‍റ്പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ആശീര്‍വാദത്തിലും, മഹനീയ സാന്നിദ്ധ്യത്തിലും, എസ.് എം. സി. സി. യുടെ സ്ഥാപകനേതാക്കളായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു ടീമിന്‍റെ നേതൃത്വത്തില്‍ 1999 ല്‍ ഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ആദ്യത്തെ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ ഇന്ത്യയില്‍നിന്നുള്ള 6 ബിഷപ്പുമാരും അന്‍പതോളം വൈദികരും സന്യസ്ഥരും, ആയിരത്തിലേറെ സഭാമക്കളും പങ്കെടുത്തിരുന്നു. 
സീറോമലബാര്‍ സഭയുടെ അന്നത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത അഭിവന്ദ്യ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെ څഅമേരിക്കയില്‍ ഉടന്‍ തന്നെ ഒരു സീറോമലബാര്‍ രൂപത നിലവില്‍ വരുംچ എന്നുള്ള പ്രഖ്യാപനം നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണു ദൈവജനം സ്വീകരിച്ചത്. 2001 ല്‍ ചിക്കാഗൊ ആസ്ഥാനമായി ഇന്ത്യയ്ക്കു വെളിയിലുള്ള ആദ്യത്തെ സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ വിതയത്തില്‍ പിതാവിന്‍റെ നാവ് പൊന്നാവുകയായിരുന്നു എന്നതും, 1999 ലെ ഫിലാഡല്‍ഫിയാ കണ്‍വന്‍ഷന്‍ അതിനു കാരണമാവുകയുമായിരുന്നു എന്നതും ചരിത്രത്തില്‍ തങ്കലിപികളില്‍ ഏടുചേര്‍ത്തിരിക്കുന്ന കാര്യങ്ങളാണു. 
പിന്നീട് ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ ആത്മീയപരിപാലനയില്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം ആതിഥേയ ഇടവകവികാരിയായും, മോഡി ജേക്കബ്-ജോസ് മാളേയ്ക്കല്‍ ടീമിന്‍റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ 2009 ല്‍ നടത്തപ്പെട്ട എസ.് എം. സി. സി. യുടെ ദശവല്‍സരാഘോഷങ്ങളിലും, കുടുംബസമ്മേളനത്തിലും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നുള്ള ആയിരത്തില്‍പരം സീറോമലബാര്‍കത്തോലിക്കര്‍ ഒത്തുകൂടി തങ്ങളുടെ പാരമ്പര്യവും, പൈതൃകവും ആഘോഷിച്ചിരുന്നു. 
2024 സെപ്റ്റംബറില്‍ എസ.് എം. സി. സി. യുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കൂടുംബസംഗമത്തിന്‍റെ നടത്തിപ്പിനായി ദേശീയതലത്തില്‍ വിപുലമായ ഒരു സില്‍വര്‍ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍; ആതിഥേയഇടവകവികാരിയും, എസ.് എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. (ചെയര്‍പേഴ്സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ്,  (കോചെയര്‍പേഴ്സണ്‍സ്), ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), ജോജോ കോട്ടൂര്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍) എന്നിവരും, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിക്ക് എസ.് എം. സി. സി. നാഷണല്‍ പ്രസിഡന്‍റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെയും,  ഫിലഡല്‍ഫിയ ഇടവകയുടെ കൈക്കാരډാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റര്‍ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, യൂത്ത്ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ്, നസ്രാണിതനിമയിലുള്ള പ്രൊസഷന്‍, മതബോധന പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം, ഫിലഡല്‍ഫിയ സിറ്റി ടൂര്‍, കലാമല്‍സരങ്ങള്‍, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെമിനാറുകള്‍, യംഗ് പ്രൊഫഷണല്‍സ് മീറ്റ്, സില്‍വര്‍ ജൂബിലി കപ്പിള്‍സിനെ ആദരിക്കല്‍, സീറോമലബാര്‍ പയനിയേഴ്സിനെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മല്‍സരം, ബാങ്ക്വറ്റ്, എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 
സാധാരണ കോണ്‍ഫറന്‍സുകളില്‍നിന്നു വ്യത്യസ്ഥമായി താരതമ്യേന ചെലവേറിയ ഹോട്ടലുകള്‍ ഒഴിവാക്കി, വളരെ മിതമായ നിരക്കിലുളള രജിസ്ട്രേഷന്‍ പാക്കേജുകള്‍ നല്‍കി എല്ലാവിഭാഗം കുടുംബങ്ങളേയും ഇതില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നു എന്നത് വളരെ ശ്ലാഘനീയമാണ്. മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള വിശദവിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കും. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.
1970 കളില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ കുടിയേറി പ്രതികൂല സാഹചര്യങ്ങളും, തികച്ചും വ്യത്യസ്തമായ ജീവിതരീതികളൂം, ജോലിസാഹചര്യങ്ങളും ധീരമായി തരണം ചെയ്ത്, പൈതൃകമായി ലഭിച്ച തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൈവിടാതെ മക്കളെ വിശ്വാസത്തില്‍ നല്ലരീതിയില്‍ വളര്‍ത്തി അവിടങ്ങളിലെ സീറോമലബാര്‍ സമൂഹങ്ങളുടെ ഉന്നമനത്തിനും, പടിപടിയായുള്ള വളര്‍ച്ചക്കും തുടര്‍ന്നു സീറോമലബാര്‍ പള്ളികളുടെ സ്ഥാപനത്തിനും, വളര്‍ച്ചക്കും വളരെയധികം സംഭാവനകള്‍ നല്‍കി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന സീറോമലബാര്‍ കാരണവډാരെ ഈ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.  
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196
ജോസ് മാളേയ്ക്കല്‍ +1 215 873 6943
ഡോ. ജയിംസ് കുറിച്ചി +1 856 275 4014
എന്നിവരുമായി ബന്ധപ്പെടുക. 

Bishop Mar Joy Alappatt

Fr. George Elambasseril

Rev. Dr. George Danavelil

George Mathew CPA

Dr. James Kurichi

Cigil Palackalody

Mercy Kuriakose

Georgekutty Pullappally

Related Posts