ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. അയർലൻഡ് സ്വദേശിയും സംരംഭകയുമായ സോഫി ഷൈൻ ആണ് വധു. ഫെബ്രുവരി 21 ശനിയാഴ്ച ഡൽഹി എൻസിആറിൽ നടന്ന വർണാഭമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.പരമ്പരാഗത ചുവപ്പ്, പിങ്ക് നിറങ്ങളിൽ നിന്ന് മാറി വേറിട്ട നിറത്തിലുള്ള ലഹങ്കയാണ് സോഫി തിരഞ്ഞെടുത്തത്. പരമ്പരാഗത ചുവപ്പ്, പിങ്ക് നിറങ്ങളിൽ നിന്ന് മാറി വേറിട്ട നിറത്തിലുള്ള ലഹങ്കയാണ് സോഫി തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള ഷേർവാണിയണിഞ്ഞ് അതീവ സ്റ്റൈലിഷ് ആയാണ് ധവാൻ വിവാഹവേദിയിലെത്തിയത്. വെള്ള നിറത്തിലുള്ള ഷേർവാണിയണിഞ്ഞ് അതീവ സ്റ്റൈലിഷ് ആയാണ് ധവാൻ വിവാഹവേദിയിലെത്തിയത്.

വിവാഹശേഷം നടന്ന വിരുന്നിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ താരങ്ങളായ ഇർഫാൻ പഠാൻ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.വിവാഹശേഷം നടന്ന വിരുന്നിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ താരങ്ങളായ ഇർഫാൻ പഠാൻ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സുരേഷ് റെയ്‌നയും ഭാര്യ പ്രിയങ്ക ചൗധരിയും വിവാഹത്തിനെത്തി.സുരേഷ് റെയ്‌നയും ഭാര്യ പ്രിയങ്ക ചൗധരിയും വിവാഹത്തിനെത്തി.
അയർലൻഡിൽ ജനിച്ച സോഫി ഷൈൻ ഒരു പ്രമുഖ സോഷ്യലൈറ്റും സംരംഭകയുമാണ്. നിലവിൽ അബുദാബിയിലെ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് അവർ.
അയർലൻഡിൽ ജനിച്ച സോഫി ഷൈൻ ഒരു പ്രമുഖ സോഷ്യലൈറ്റും സംരംഭകയുമാണ്. നിലവിൽ അബുദാബിയിലെ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് അവർ.
വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറായിരുന്ന ധവാന്റെ രണ്ടാം വിവാഹമാണിത്. വിവാഹചിത്രങ്ങൾ ധവാൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറായിരുന്ന ധവാന്റെ രണ്ടാം വിവാഹമാണിത്. വിവാഹചിത്രങ്ങൾ ധവാൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.