PRAVASI

ബ്രൂക്ലിൻ രൂപതയിൽ ഷീബ ഗ്ലാഡ്സന് ഷൈനിങ് സ്റ്റാർ ബഹുമതി

Blog Image

രണ്ടു പതിറ്റാണ്ടുകളിലധികം സമുദായത്തിന് നൽകിയ സർവ്വതോമുഖമായ സേവനത്തിന്റെ അംഗീകാരമായി ബ്രൂക്ലിൻ രൂപത ഷീബ ഗ്ലാഡ്‌സനെ (ബിന്ദു ചെറിയപറമ്പിൽ) "ഷൈനിങ് സ്റ്റാർ”  ബഹുമതി നൽകി ആദരിച്ചു. അമേരിക്കയിലെ ഏറ്റവും അധികം വംശീയ വൈവിധ്യമുള്ള ബ്രൂക്ളിൻ രൂപത സമുദായത്തിന്റെ മേന്മയ്ക്ക് നൽകുന്ന അർപ്പിത സേവനത്തിന് വ്യക്തികൾക്ക് ഓരോ വർഷവും നൽകുന്ന ഈ ബഹുമതിയെ ആ വ്യക്തികളുടെ കഠിനാദ്ധ്വാനത്തിന്റെയും സംസ്കാര പാരമ്പര്യത്തിന്റെയും അന്തർ വംശീയ സൗഹൃദ പോഷണത്തിന്റെയും ആഘോഷം കൂടി ആയാണ് രൂപത കണക്കാക്കുന്നത്. 
ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്ന് മുംബൈ അതിരൂപതയിലെ ടിം ചെറിയപറമ്പിലിനെ വിവാഹം ചെയ്തതോടെ ലത്തീൻ ആരാധനാക്രമം സ്വീകരിച്ച ഷീബ രണ്ടായിരത്തിലൊന്നിൽ അമേരിക്കൻ ഐക്യനാടുകളിലേക്കു കുടിയേറിയതു മുതൽ ന്യൂ യോർക്ക് സിറ്റിയിലെ ക്യൂൻസ് ഔർ ലേഡി ഓഫ് ദി സ്നോസ് ഇടവകപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആല്മീയവും സാംസ്കാരികവും സാമൂഹികവുമായ ശക്തിക്കും നിലനിൽപ്പിനും ഉയർച്ചയ്ക്കും വേണ്ടി അനവരതം പ്രവർത്തിക്കുകയായിരുന്നു. വാലെന്റൈൻസ് ടയിൽ ദമ്പതിമാരുടെ വിവാഹ പ്രതിദ്ഞ്ഞ പുതുക്കൽ, നൊയമ്പുകാല തീർത്ഥാടനം, മെയ് മാസ ജപമാലാ പ്രദക്ഷിണം, താങ്ക്സ്ഗിവിങ് ആഘോഷം, മാതൃ/പിതൃ ദിനാഘോഷം, ആഗമനകാല കരോളിംഗ്, സമ്മർ പിക്നിക്, അൽഫോൻസാ പുണ്യവതിയുടെ ഫീസ്റ്റ് എന്നിവ വിനയപൂർവ്വം സംഘടിപ്പിചതിനോടൊപ്പം കുടുംബങ്ങൾ തമ്മിലുള്ള പരസ്പര സൗഹൃദം വർധിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകത്തിൽ ഊന്നിയുള്ള കുട്ടികളുടെ പരിപോഷണം സമ്പന്നമാക്കുന്നതിനും ഷീബയുടെ നൈസർഗ്ഗിക വ്യക്തിപ്രഭാവം അമൂല്യമായ പങ്കു വഹിച്ചിട്ടുണ്ട്. 
കേരളത്തിൽ അസംപ്‌ഷൻ കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി പ്രതിനിധിയായി കോളേജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീബ അവിടത്തെ പ്രവർത്തനങ്ങളോടൊപ്പം റിലീജിയസ് എജുക്കേഷൻ അദ്ധ്യാപിക, ലെക്ടർ, യൂത്ത് ഗ്രൂപ് ലീഡർ, ചെറുപുഷ്പ മിഷൻ ലീഗിലെയും കൊയർ ഗ്രൂപിലെയും സജീവാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 
ഭർത്താവ് ടിം ഗ്ലാഡ്‌സൺ ചെറിയപറമ്പിൽ അഞ്ചു വർഷക്കാലം നീണ്ടു നിന്ന തന്റെ permanent ഡീക്കൻ പഠനം വിജയപൂർവ്വം പൂർണ്ണമാക്കിയതിനു പിന്നിൽ തന്റെ ജീവിത പങ്കാളിയായ ഷീബയുടെ പൂർണ്ണ പിന്തുണയും സഹായവും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 
ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ എക്സ്ട്രാ-ഓർഡിനറി മിനിസ്റ്റർ ഓഫ് ഹോളി കമ്മ്യൂണിയൻ, റിലീജിയസ് എജുക്കേഷൻ ടീച്ചർ, പാരിഷ് പാസ്റ്ററൽ കൗൺസിൽ, ലീഡര്ഷിപ് കമ്മിറ്റി, ബാപ്റ്റിസം പ്രീപറേഷൻ ടീം, സ്‌പെഷ്യൽ ഇവെന്റ്സ് കമ്മിറ്റി, എന്നിവയിലെ അംഗം, മിനിസ്റ്റർ ഓഫ് സിക്ക് ആൻഡ് ഹോം ബൗണ്ട് എന്നീ നിലകളിലും തന്റെ നിസ്വാർത്ഥ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.   അതോടൊപ്പം തന്നെ ഈ 'ഷൈനിങ് സ്റ്റാർ' ഔർ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയുടെ ട്രസ്റ്റിയായി അതിന്റെ പദ്ധതികൾക്കും നടത്തിപ്പിനും അമൂല്യമായ ഭാഗഭാഗിത്വം വഹിച്ചുകൊണ്ടിരിക്കുന്നു. 
ബോംബെയിലും രാജസ്ഥാനിലും കൺസൾട്ടിങ് എൻവയോൺമെന്റൽ എൻജിനീയറായി ഔദ്യോഗിക ജീവിതം നയിച്ച ഷീബ ന്യൂ യോർക്ക് സിറ്റി ഡിസൈൻ ആൻഡ് കൺസ്ട്രക്ഷനിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷന്റെ ഡയറക്റ്റർ ആയി പ്രവർത്തിക്കുന്നു. 
ബ്രുക്ലിനിലെ ഗാർജിയുലോസ് റെസ്റ്റോറന്റിൽ രൂപത സംഘടിപ്പിച്ച ഡിന്നർ സമ്മേളനത്തിൽ രൂപതാധ്യക്ഷൻ ബിഷപ് റോബർട്ട് ബ്രെന്നന് ഷീബയ്ക്ക് ബഹുമതി ഫലകം നൽകി. കുടിയേറ്റക്കാരുടെ നാടായ അമേരിക്കയിൽ ബ്രൂക്ളീൻ രൂപതയിൽ പുതിയ കുടിയേറ്റക്കാർക്ക് എന്നും വരവേൽപ്പുനൽകുന്ന രൂപതായിയിരിക്കുമെന്ന് ബിഷപ് ബ്രണ്ണൻ തന്റെ പ്രസംഗത്തിൽ ഉറപ്പിച്ചു പറഞ്ഞു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.