PRAVASI

മലയാളിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയില്‍ കുടുങ്ങി

Blog Image

മലയാളിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയില്‍ കുടുങ്ങി കിടക്കുന്നു. എവറസ്റ്റ് ഉള്‍പ്പടെ നിരവധി പര്‍വ്വതങ്ങള്‍ കീഴടക്കിയിട്ടുള്ള ഷെയ്ഖ് ഹസന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പ് ജീവനക്കാന്‍ കൂടിയാണ്.

മൗണ്ട് ഡെനാലി പര്‍വ്വതത്തിലെ 17000 അടി മുകളിലെ ക്യാംപിലാണ് ഹസന്‍ കുടുങ്ങിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ആദരമര്‍പ്പിച്ചുള്ള ബാനര്‍ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കുന്നതിനിടയിലാണ് കൊടുങ്കാറ്റ് വീശുകയും ഹസന്‍ പര്‍വ്വതത്തില്‍ കുടുങ്ങുകയും ചെയ്തത്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ഹസന്‍ പലരോടും സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഹസന്റെ കയ്യില്‍ ഭക്ഷണവും വെള്ളവും കുറവാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദേശഖര്‍ ട്വീറ്റ് ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.