PRAVASI

ഫാ തോമസ് വയലിലിന്റെ നിര്യാണത്തിൽ എസ് ബി ആൻഡ് അസംപ്ഷൻ അലുംനി അസോസിയേഷൻ അനുശോചിച്ചു

Blog Image

ഷിക്കാഗോ: എസ് ബി കോളേജ് മുൻ അദ്ധ്യാപകനും ചിക്കാഗോയിലെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന ഫാ തോമസ് വയലിലിന്റ നിര്യാണത്തിൽ എസ് ബി ആൻഡ് അസംപ്ഷൻ അലുംനി അസോസിയേഷൻ ഷിക്കാഗോ ചാപ്ടർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഷിക്കാഗോയിൽ സംഘടനയുടെ പ്രാരംഭകാലത്തു അദ്ദേഹം നൽകിയ നിസ്തുലമായ പ്രോത്സാഹനവും മാർഗനിർദേശവും പിന്തുണയും അസോസിയേഷൻ അനുശോചനസന്ദേശത്തിൽ അനുസ്മരിച്ചു. പ്രവർത്തിച്ചിട്ടുള്ള എല്ലാ മേഖലകളിലും തികഞ്ഞ മനുഷ്യസ്‌നേഹവും നേതൃപാടവവും പ്രദർപ്പിച്ചിട്ടുള്ള, വയലിലച്ചൻറെ നിര്യാണംമൂലം അസോസിയേഷന് കരുത്തുറ്റ ആത്മീയ നിയന്താവിനെ ആണ് നഷ്ടമായിരിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.

എസ് ബി ആൻഡ് അസംപ്ഷൻ പൂർവ്വവിദ്യാർത്ഥികൾക്കു വേണ്ടി അയർക്കുന്നത്തെ  വസതിയിൽ പുഷ്പചക്രം അർപ്പിച്ച് കുടുംബത്തോടുള്ള അനുശോചനം അറിയിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.