PRAVASI

'ടീച്ചറും പെണ്ണല്ലേ, അവരോടെന്തിനാണ് ചിറ്റമ്മ നയം?' ആർത്തവ അവധി പ്രഖ്യാപനത്തിൽ സന്തോഷ് പണ്ഡിറ്റ്

Blog Image

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തോട് പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. വിദ്യാർത്ഥിനികൾക്ക് അവധി നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ത്രീകളായ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഈ ആനുകൂല്യം നൽകാത്തതിനെ ചോദ്യം ചെയ്തു.
പെൺകുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ അധ്യാപകരോട് സർക്കാർ ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ആരോപിച്ചു. അധ്യാപകർക്കും മാസത്തിൽ മൂന്ന് ദിവസത്തെ അധിക അവധി നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ വിവിധ സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും ശമ്പളത്തോടെയുള്ള മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കണം. വിദ്യാർത്ഥിനികൾക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നതെന്ന് സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.