ഫോർട്ടുകൊച്ചി : സെൻട്രൽ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൻ്റെ ഗോൾകീപ്പർ കോച്ച് ഫിറോസ് ഷരീഫിന് സാൻ്റോസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആദരവ് സമർപ്പിച്ചു. ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ നടന്ന അനുമോദന സമ്മേളനം മെട്രോപോളിൻ വികസന സമിതി ചെയർപേഴ്സണും ,മഹാത്മാഗാന്ധി സർവകലാശാല മുൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്ന ബെനഡിക്ട് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു .ഫിറോസ് ഷരീഫിനെ പൊന്നാടയും അണിയിച്ചു. സാൻ്റോസ് ക്ലബ് ഫുട്ബോൾ പരിശീലകൻ
റുഫസ് ഡിസൂസ അധ്യക്ഷത വഹിച്ചു .
സാൻ്റോസ് ക്ലബ്ബിലെ പഴയകാല ഫുട്ബോൾ താരങ്ങളായ
വി. എ സേവ്യർ ,പി പി. ബോബൻ വി.ഇ.വിൽസൺ ,ജാക്സൺ പി.എസ് ,ഇ.സി ജെൻസൻ ,സാബു ബെർണാഡ്, കെ.പി വില്യംസ് ,ആർ.വെങ്കിടേശ് ,ആൻറണി കുരിശിങ്കൽ എന്നിവർ സംസാരിച്ചു.ഇന്ത്യൻ ടീം ഒരു മാറ്റത്തിൻ്റെ തുടക്കത്തിലാണെന്ന് മറുപടി പ്രസംഗത്തിൽ ഫിറോസ് ഷരീഫ് പറഞ്ഞു.
സാൻ്റോസ് ക്ലബ്ബിൻ്റെ മുൻ ഗോൾകീപ്പറായിരുന്നു കോച്ച് ഫിറോസ് ഷരീഫ് .


