കോട്ടയം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ഹൈപവ്വര്‍ കമ്മിറ്റിയിലേക്ക് പ്രവാസി നേതാക്കളുടെ പ്രതിനിധിയായി സാബു കൂവക്കാട്ടിലിനെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ നോമിനേറ്റ് ചെയ്തതായി പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
പ്രവാസി കേരളാ കോണ്‍ഗ്രസ് അമേരിക്കന്‍ റീജിയണല്‍ കമ്മിറ്റിയിലേക്കും സാബു കൂവക്കാട്ടിലിനെ പാര്‍ട്ടി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവാസി കേരളാ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിക്ക് ഉടനെ രൂപം നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ, പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ഷെവ. ടി.യു. കുരുവിള, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് എന്നിവര്‍ സാബു കൂവക്കാട്ടിലിനെ അനുമോദിച്ചു
സാബു കൂവക്കാട്ടില്‍

