എനിക്ക് ഒരു മനുഷ്യനിൽ ഏറ്റവും ഇഷ്ടപ്പെടാത്ത ഒരു കാര്യം മറ്റുള്ളവരെ വിലകുറച്ചു കാണുക പരിഹസിക്കുക എന്നുള്ളതാണ്.. എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണത്... ഒരാളുടെ ആത്മാഭിമാനത്തിന് വിള്ളൽ ഏൽപ്പിച്ചിട്ട്, പരിഹസിച്ചിട്ട് പറയുന്നു തമാശയാണ്, പ്രാങ്ക് ആണ് ചെയ്തതെന്ന് ... ആ പാവം സ്ത്രീ എത്ര പ്രതീക്ഷയോടെ ആയിരിക്കും സംസാരിച്ചിട്ടുണ്ടായിരിക്കുക... ഇവളുമാരുടെ ചോദ്യം കേൾക്കണം.. എല്ലായിടത്തും മെഹന്ദി ഇടുമോ എന്ന് ... ചന്തിയിൽ മെഹന്ദി ഇടുമോ എന്ന് ... എങ്ങനെയാണ് ഇതൊക്കെ ചോദിക്കാൻ പറ്റുന്നത്... എങ്ങനെയാണ് ഇതൊക്കെ തമാശയായി കാണാൻ പറ്റുന്നത്... മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും തമാശകൾ അല്ല.. ക്രൂരത ഒരിക്കലും തമാശയുടെ പേരിൽ അറിയപ്പെടരുത്... നിങ്ങളുടെ അതേപോലെ ജോലി ചെയ്ത് ജീവിക്കുന്ന ഒരു സ്ത്രീയോട് ഇത്രയും നീചമായി സംസാരിക്കാൻ പറ്റുമെങ്കിൽ നിങ്ങൾ എത്ര ക്രൂരയായ സ്ത്രീയായിരിക്കും അഞ്ജലി ... അതിനെ ന്യായീകരിക്കാൻ നിങ്ങൾ ഏതറ്റം വരെ പോയി അഞ്ജലി... ആ കൂടെ സംസാരിക്കുന്ന പെണ്ണിന്റെ പല്ലടിച്ചു തെറിപ്പിക്കാനാണ് തോന്നിയത്... പരിഹാസ ചിരിയും വൃത്തികെട്ട ചോദ്യങ്ങളും.... പരസ്യമായി ആ സ്ത്രീയോട് മാപ്പ് ചോദി ചോദിക്കുക തന്നെ വേണം...

രേവതി രൂപേഷ്

