ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്‌സ് ഡയറക്ടർ പയസ് കുന്നശേരിയുടെ ഭാര്യ റിനി പയസ്( 47) നാട്ടിൽ അന്തരിച്ചു. രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്ക്കാരം കേരളത്തിൽ നടക്കും. യുകെയിലെ ബ്രിസ്‌റ്റോളിലുള്ള ഗ്ലോസ്‌റ്റർഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്. കോട്ടയം അതിരൂപത മുൻ ആർച്ച് ബിഷപ്പു മാർ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയിൽ കുടുംബാംഗമാണ് പരേതയായ റിനി. കൊല്ലാട് കറുകയിൽ രാജനും വത്സമ്മയുമാണ് മാതാപിതാക്കൾ. സാന, അച്ചു, ബേബിമരിയ എന്നിവരാണ് മക്കൾ.

റിനി പയസ്

