PRAVASI

റൈറ്റ് റവ. സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പയ്ക്ക് സ്വീകരണം നല്കി

Blog Image

ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചതിനു ശേഷം മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ട റൈറ്റ് റവ. സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പ തിരുമേനിക്ക് ന്യൂയോര്‍ക്ക് യോങ്കേഴ്സ് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് കെന്നഡി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.
ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന സ്വീകരണച്ചടങ്ങില്‍ ഇടവക വികാരി റവ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
മറുപടി പ്രസംഗത്തിലൂടെ അഭിവന്ദ്യ എപ്പിസ്കോപ്പ തിരുമേനി കൃതജ്ഞത അറിയിച്ചു. സെന്‍റ് തോമസ് ചര്‍ച്ചിന്‍റെ ക്വയര്‍ പാടിയ സ്വാഗതഗാനം ശ്രദ്ധേയമായിരുന്നു. റവ. പി.എം. തോമസ് ആശംസാപ്രസംഗം നടത്തി.
ചര്‍ച്ചിന്‍റെ സ്നേഹോപഹാരം ചര്‍ച്ച് ട്രസ്റ്റി ബിജു പി. വര്‍ഗീസ് അഭിവന്ദ്യ തിരുമേനിക്ക് സമര്‍പ്പിച്ചു. ചര്‍ച്ച് സെക്രട്ടറി സുനില്‍ എം. വറുഗീസ് സ്വാഗതവും ചര്‍ച്ച് അക്കൗണ്ടന്‍റ് ഉല്ലാസ് പി. താന്നിക്കല്‍ നന്ദിയും രേഖപ്പെടുത്തി. റവ. റ്റി.കെ. ജോണ്‍ സമാപനപ്രാര്‍ത്ഥനയും നടത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.