PRAVASI

ഫെഡറൽ ഫണ്ട് തട്ടിപ്പുകൾ കണ്ടെത്തുന്നവർക്ക് പ്രതിഫലം

Blog Image

ഫെഡറൽ ഫണ്ട് തട്ടിപ്പുകൾ കണ്ടെത്തുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് യു.എസ്. ഭരണകൂടം പുതിയ വിസിൽ ബ്ലോവർ ഇൻസെന്റീവ് പ്രോഗ്രാം (WHIP) പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണം, ചൈൽഡ് കെയർ, ഹോം കെയർ, സ്നാപ് (SNAP) ആനുകൂല്യങ്ങൾ, ഹൗസിങ് സബ്സിഡികൾ, സ്റ്റുഡന്റ് എയ്ഡ് തുടങ്ങിയ പ്രൊഗ്രാമുകളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും ഫണ്ട് ദുരുപയോഗങ്ങളും തടയുന്നതിനായാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ (DOJ) കീഴിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
​ഫെഡറൽ പദ്ധതികളിലെ തട്ടിപ്പുകളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നൽകി അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കുന്ന വ്യക്തികൾക്ക്, തിരിച്ചറിഞ്ഞ ആകെ തട്ടിപ്പുതുകയുടെ ഒരു ശതമാനം (1%) കമ്മീഷനായി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഉദാഹരണത്തിന്, ഒരു ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന ഒരു വിസിൽബ്ലോവർക്ക് 10 മില്യൺ ഡോളർ വരെ അവാർഡായി ലഭിക്കാൻ സാധ്യതയുണ്ട്. 25 മില്യൺ ഡോളറിന്റെ പ്രാഥമിക ഫണ്ടോടെ ആരംഭിച്ച ഈ പൈലറ്റ് പ്രോഗ്രാമിലേക്ക് fraud.gov എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വിവരങ്ങളും പരാതികളും സമർപ്പിക്കേണ്ടത്. തട്ടിപ്പുകൾ കണ്ടെത്തി നിയമനടപടിയിലേക്കും കുറ്റസമ്മതത്തിലേക്കും നയിക്കുന്ന ഓരോ കൃത്യമായ വിവരങ്ങൾക്കും സാധാരണയായി 10,000 മുതൽ 30,000 ഡോളർ വരെയാണ് ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ലഭിക്കുകയെങ്കിലും, വലിയ തുകകളുടെ കാര്യത്തിൽ താൻ നേരിട്ട് ഇടപെട്ട് തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാർക്കും അന്വേഷണാത്മക പത്രപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും തങ്ങളുടെ സ്വതന്ത്രമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഈ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാനും ഈ ഇൻസെന്റീവിന് അർഹരാകാനും അവസരമുണ്ട്.

ന്യൂസ് തയ്യാറാക്കിയത് പ്രീജിത് കുമാർ, ഹൂസ്റ്റൺ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.