PRAVASI

ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു

Blog Image

ഹൂസ്റ്റൺ: ഫോമാ ദേശീയ കൺവൻഷൻ ഹൂസ്റ്റണിൽ വിജയകരമായി സംഘടിപ്പിക്കുന്നതിന് മികച്ച നേതൃത്വം നൽകിയ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലിനെ അഭിനന്ദിക്കുന്നതിനും ആദരിക്കുന്നതിനുമായി ഓഗസ്റ്റ് 30 ഞായറാഴ്ച വൈകുന്നേരം അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ ഹൂസ്റ്റൺ സംഘാടക സമിതി പ്രത്യേക യോഗം സംഘടിപ്പിച്ചു.

കൺവൻഷന്റെ വിജയത്തിൽ ബേബി മണക്കുന്നേലിന്റെ നേതൃത്വവും അർപ്പണബോധവും നിർണായക പങ്കു വഹിച്ചതായി യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷമ, വിനയം, എല്ലാവരെയും ഒരുമിച്ച് നയിക്കാനുള്ള കഴിവ് എന്നിവയെ പ്രഭാഷകർ പ്രത്യേകം പ്രശംസിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവരെ ഒരുമിപ്പിച്ച് മികച്ച രീതിയിൽ കൺവൻഷൻ സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങൾ സഹായിച്ചതായും അവർ ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടൊപ്പം കൺവെൻഷന്റെ വിജയതിനായി കഠിനാധ്വാനം ചെയ്ത മുഴുവൻ ടീമംഗങ്ങളെയും യോഗത്തിൽ ആദരിച്ചു.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ബേബി മണക്കുന്നേലിന്‌ മെമെന്റോയും പൊന്നാ ടയും നൽകി ആദരിച്ചു. .

ഫോമാ നാഷണൽ കമ്മിറ്റി അംഗം ജിജു കുളങ്ങര യോഗത്തിൽ അധ്യക്ഷത വഹിച്ചു. മീറ്റിംഗിന്റെ പ്രധാന സംഘാടകനും കൺവൻഷൻ റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ ജോയ് എൻ. സാമുവൽ അതിഥികളെയും സന്നിഹിതരായവരെയും സ്വാഗതം ചെയ്തു. ഫോമാ മുൻ സെക്രട്ടറിയും മുൻ ട്രഷററുമായ ഷാജി എഡ്വേർഡ് പരിപാടിയുടെ എംസിയായി പ്രവർത്തിച്ചു.

ഫോമാ ദേശീയ കൺവൻഷന്റെ മഹത്തായ വിജയത്തിനായി വിവിധ കമ്മിറ്റികളിലൂടെ നിർണായക സംഭാവനകൾ നൽകിയ മുൻനിര പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.


രാജൻ യോഹന്നാൻ – സെക്യൂരിറ്റി ചെയർ
രാജേഷ് മാത്യു – ട്രാൻസ്‌പോർട്ടേഷൻ ചെയർ
സൈമൺ വളാച്ചേരിൽ & ജീമോൻ റാന്നി – മീഡിയ ചെയർ & കോ ചെയർ    
പ്രസാദ് ഉമ്മൻ (ബിസിനസ് ഫോറം ചെയർ) & ജോൺ ഡബ്ലിയു വർഗീസ്
ഡോ. റെയ്ന റോക്ക് – ഹെൽത്ത് ഫെയർ ചെയർ  & കൺവെൻഷൻ എംസി
മൈക്കിൾ ജോയ് – പുതുതായി തിരഞ്ഞെടുക്കപെട്ട റീജിണൽ ആർവിപി
ക്രിസ് ആൻഡ് ആൻസി (കൺവെൻഷൻ എംസി)
സാജൻ ആൻഡ് മെർലിൻ (കൺവെൻഷൻ എംസി)
സുരേഷ് രാമകൃഷ്ണൻ (അപ്ന ബസാർ)
ജോർജ്‌ തോമസ് (ബാബു - ടിജിഎം പ്രസ്സ് )
ഡോ.സാം ജോസഫ് (ഫോമാ പത്താം വാർഷികം ആർവിപി)

കൺവെൻഷൻന്റെ ഭക്ഷണക്രമീകരണങ്ങൾക്കു ചുക്കാൻ പിടിച്ച എസ് കെ ചെറിയാനെ പ്രത്യേകം അഭിനന്ദിച്ചു.

സാലി ശാമുവേലും സിൽവിയ ഷാജിയും ചേർന്ന്  ആനി ഫിലിപ്പ് മണക്കുന്നേലിന്‌ പുഷ്പഹാരം നൽകി ആദരിച്ചു

എം ജി മാത്യുവിന്റെ ചിരിയരങ്ങു സമ്മേളനത്തിന് മാറ്റു കൂടി, അദ്ദേഹം മണക്കുന്നേലിന്‌ ഹാരമണിയിച്ചു.

തനിക്കു ലഭിച്ച അഭിനന്ദനങ്ങൾക്കും ആദരവിനും മറുപടി പറഞ്ഞ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ കൺവൻഷന്റെ വിജയത്തിനായി പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചു.

അനിൽ ആറന്മുള, എബ്രഹാം ഈപ്പൻ, അഡ്വ. മാത്യു വൈരമൺ, സണ്ണി കാരിക്കൽ, സുനിൽ കോര & റാണി , ജോർജ്‌ കോളാച്ചേരിൽ, രമേശ് അത്തിയോടി, ലിജി ഉമ്മൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, കൺവെൻഷൻ ചെയർ സുബിൻ കുമാരൻ, തോമസ് ഒലിയാംകുന്നേൽ & പൊടിയാമ്മ പിള്ള (പ്രോസഷൻ നാഷണൽ, റീജിയണൽ ചെയർ ) നാഷണൽ കമ്മിറ്റി മെമ്പർ എലെക്ട്  തോമസ് ജോർജ് (സഞ്ജു) ,ഡെന്നിസ് മാത്യു & സലിൽ മുഹമ്മദ് (സെക്യൂരിറ്റി), ശശി പിള്ള  തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.  

ജോർജ്‌ തെക്കേമല, മോട്ടി മാത്യു, സജി പുല്ലാട് എന്നിവർ സമ്മേളനത്തിന്റെ മീഡിയ  ടീമിന് നേതൃത്വം നൽകി.

ഹൂസ്റ്റണിൽ നടന്ന ഫോമാ ദേശീയ കൺവൻഷൻ അവിസ്മരണീയവും വൻ വിജയവുമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരുടെയും നേതൃത്വത്തിനും കൂട്ടായ പ്രവർത്തനത്തിനും അർപ്പണബോധത്തിനും സമർപ്പണത്തിനുമുള്ള ഉചിതമായ ആദരവായി ചടങ്ങ് മാറി.

നാഷണൽ കമ്മിറ്റി മെമ്പർ ഇലെക്ട് ക്രിസ്റ്റഫർ ജോർജ് നന്ദി പ്രകാശിപ്പിച്ചു.

വിഭവസമൃദ്ധമായ ഡിന്നറോടു കൂടി സമ്മേളനം സമാപിച്ചു.



Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.