PRAVASI

രവീന്ദ്രന്‍ കുട്ടപ്പന്‍ ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡണ്ട്‌ സ്ഥാനാര്‍ഥി

Blog Image

ഹനോവേര്‍ പാര്‍ക്ക്, നോര്‍ത്ത്അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ മാതാവായ ചിക്കാഗോ ഗീതമാണ്ടാലന്‍റെ പുതിയ പ്രസിഡണ്ട്‌ സ്ഥാനാര്‍ഥിയായി ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സ്വദേശി രവീന്ദ്രന്‍ കുട്ടപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ക്ഷേത്രശില്‍പിയും സ്ഥാപത്യ വേദോപാസകാനും ആയ രവീന്ദ്രന്‍ കുട്ടപ്പന്‍ രണ്ട് പതിറ്റാണ്ടിലേറെയായി ചിക്കാഗോയിലെ വിവിധ കലാസാംസ്‌കാരിക മേഘലയില്‍ വ്യക്തിമുദ്ര പതിപ്പികുകയും ,ഗീതാമണ്ടലം ഉൾപ്പടെ ചിക്കാഗോയിലെ വിവിധ സംഘടകളിലൂടെ പ്രവർത്തന മികവ് തെളിയിച്ച രവീന്ദ്രന്‍ മലയാളി സമൂഹത്തിന്‍ നിറസാന്നിധ്യമാണ്.
തൻറെ ജനസമ്മതിയും സേവന മനോഭാവവും ഗീതാമണ്ഡലത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാവും എന്നും, ഗീതമാണ്ടലത്തിനെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാന്‍ തനിക്കാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭാരതീയ സംസ്കാരവും സനാതന ധര്‍മ്മമൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നുള്ളതാണ് തന്‍റെ പ്രധമമായ ദൌത്യം എന്നാദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ഇ വരുന്ന ഓഗസ്റ്റ്‌ 23ന്നാം തിയതി 7020 Barrington Road, Hanover Park, IL വച്ച് നടക്കുന്ന ജനറല്‍ ബോഡി ഇലക്ഷനീല്‍ പങ്കെടുത്ത് തന്‍റെ വിജയം ഉറപ്പുവരുത്തുവാന്‍ ശ്രീ കുട്ടപ്പന്‍ എല്ലാ സനാതന ധര്‍മ്മ വിശ്വാസികളോടും മലയാളി സമൂഹത്തോടും എല്ലാ സഹായസഹകരണവും അഭൃർത്ഥിക്കുകയും ചെയ്തു.

രവീന്ദ്രന്‍ കുട്ടപ്പന്‍  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.