കുട്ടികൾക്കായി യുവജനങ്ങൾ ഒരുക്കുന്ന
" രാരീരം 25" ബെൻസൻവില്ലിൽ . ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുട്ടികൾക്കായ് " രാരീരം 25 " കൂട്ടായ്മ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസു വരെയുള്ള കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് ആഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 8 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസക്കാലമായി എല്ലാ ഞായറാഴ്ചകളിലും ദൈവലയത്തിൽ സംഘടിപ്പിച്ചുപോന്ന "ഉണ്ണിക്കളരി " " ഗുരുകുലം " പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങൾ ഇത് സംഘടിപ്പിക്കുന്നത്. ബൈബിൾ വിജ്ഞാന ക്ലാസുകൾ , വിവിധ കളികൾ, പാട്ടുകൾ, ചിത്രരചനകൾ തുടങ്ങിയ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹന്നാ ചേലയ്ക്കൽ, എലെയ്ൻ ഒറ്റത്തയ്ക്കൽ, സാറ മുളയാനിക്കുന്നേൽ, സെറീന മുളയാനിക്കുന്നേൽ, അൽഫോൻസ പുള്ളോർക്കുന്നേൽ എന്നിവർ " രാരീരം 25 " ന്നേതൃത്വം നൽകും


