ചിക്കാഗോ: ദീർഘ വർഷങ്ങളായി ചിക്കാഗോയിൽ താമസിക്കുന്ന സാജൻ വള്ളിക്കുന്നത്തിന്റെ ഭാര്യ രമണി മാത്യു (71) നിര്യാതയായി. മാവേലിക്കര കറ്റാനം കാട്ടുമുക്കിൽ കുടുംബാംഗമാണ്. പരേതരായ ഗീവർഗീസ് സാമുവേലിന്റെയും കുഞ്ഞമ്മ സാമുവേലിന്റെയും നാലാമത്തെ പുത്രിയാണ് പരേത. സോണി, ടോണി, റോണി എന്നിവർ മക്കളും താജ്, നയിൽ , നോള എന്നിവർ കൊച്ചുമക്കളുമാണ്. റോസമ്മ സാമുവൽ, ഗ്രേസമ്മ ഈപ്പൻ, ബേബി മത്തായി, ലത ബില്ലിച്ചൻ സ്കറിയ, ജെസ്സി പോൾ എന്നിവർ സഹോദരങ്ങളാണ്. കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെഎം ഈപ്പന്റെ ഭാര്യ സഹോദരിയാണ്. സംസ്കാരം പിന്നീട്.
വാർത്ത കുര്യൻ ഫിലിപ്പ്

രമണി മാത്യു

