PRAVASI

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു; 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികൻ

Blog Image

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് (എം.കെ.) ചന്ദ്രശേഖര്‍ അന്തരിച്ചു. 92 വയസായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അന്ത്യം. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. സംസ്‌കാരം പിന്നീട് നടക്കും.

1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായാണ് 1986 ല്‍ വിരമിച്ചു. 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.