PRAVASI

എല്ലാം ഉഭയകക്ഷി സമ്മതപ്രകാരം

Blog Image

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിൻ്റെ ഈ നീക്കം. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിയത്.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് കോടതിയെ ബോധിപ്പിക്കാനുള്ള ശ്രമമാണ് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടാവുക. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.

രാഹുൽ ഒൻപതാം ദിവസവും ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഒളിസങ്കേതം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, രാഹുലിൻ്റെ ഒളിവിൽ തുടരുന്ന നടപടി കേസിൽ നിർണായകമാകും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.