PRAVASI

രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ

Blog Image

ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കോൺ​ഗ്രസ് എംപിമാരെ ഉൾപ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. ആകാശവാണി ഭവന് മുന്നിലായിരുന്നു പൊലീസ് നടപടി. പൊലീസ് വാഹനത്തിൽ നിന്ന് തിരികെയിറങ്ങാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയും ചെയ്തു. എന്നാൽ ജനലിലൂടെ പുറത്തിറങ്ങാനുള്ള ശ്രമം ഫലം കണ്ടില്ല. പ്രിയങ്ക ഗാന്ധി വാഹനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.ഇന്ത്യ സംഖ്യ നേതാക്കളെ 15ന് കാണാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായത്. തുടര്‍ന്നായിരുന്നു പൊലീസ് നടപടി. നാളെ തന്നെ കാണണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കമ്മീഷനെ കണ്ട് നിലപാട് അറിയിക്കുന്നതിൽ അപാകതയില്ലെന്ന് കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഗ്യാനേഷ് കുമാറിനെ കാണേണ്ടതില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും കെസി പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.