പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് മികവാർന്ന വിജയം നേടിയിരിക്കുന്നു.
ചാണ്ടി നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. എല്ലാ കടമ്പകളും മറികടക്കാൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒരുമിച്ച് നിന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം. പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമ്മകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് മിന്നുന്ന ഈ നേട്ടം.
പുതുപ്പള്ളിയെ നെഞ്ചിലേറ്റിയ, പുതുപ്പള്ളിക്കാർ നെഞ്ചിലേറ്റിയ അപ്പയുടെ ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളിക്കാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി..





