പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതാണെന്ന് സാന്ദ്ര പറഞ്ഞു.
‘ഫിലിം ചേമ്പർ ഭരണസമിതിയിലേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് ആണ് മത്സരിക്കുക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നത്. എഎംഎംഎ യിലെ സംഘടനാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ പ്രധാന സ്ഥാനങ്ങളിലേക്ക് വരണം’, സാന്ദ്ര പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തെരഞ്ഞെടുത്തു. സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സാന്ദ്രാ തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമ്മർപ്പിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു.

