PRAVASI

തടവുകാർ കൂടുന്നു; കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Blog Image

തിരുവനന്തപുരം: കേരളത്തിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനുപുറമെ, ജയിൽ മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജയിൽ ആസ്ഥാനത്ത് വെച്ച് മൂന്ന് ജയിൽ ഡി.ഐ.ജിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ നിലവിലുള്ള ജയിലുകളിൽ തടവുകാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് മുന്നിൽ കണ്ടാണ് പുതിയൊരു സെൻട്രൽ ജയിലിന്റെ ആവശ്യകത സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. തടവുപുള്ളികളെ വെറുമൊരു കുറ്റവാളിയായി കാണാതെ, അവരെ നല്ല മാർഗ്ഗത്തിലേക്ക് നയിക്കുന്ന മികച്ച ‘തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ്’ കേരളത്തിലെ ജയിലുകൾ നിലവിൽ പ്രവർത്തിക്കുന്നത്. കാലത്തിനനുസരിച്ചുള്ള ആധുനിക സാങ്കേതികവിദ്യകളും സൌകര്യങ്ങളും ജയിലുകളിൽ ഏർപ്പെടുത്തി വരികയാണ്. ഇതിന്റെ ഭാഗമായി ജയിൽ സുരക്ഷയും തടവുകാരുടെ ക്ഷേമവും മുൻനിർത്തിയുള്ള സമഗ്ര പരിഷ്കരണ ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.