ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT)പന്ത്രണ്ടാമത് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബ സംഗമവും സംയുക്തമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഫെബ്രുവരി 28-ന് ശനിയാഴ്ച ആറു മണിയോടു കൂടി ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡണ്ട് ബിജോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ബേബി കെയര്‍ മെഡിക്കല്‍ ഫിസിഷ്യന്‍ എക്സിക്യൂട്ടീവ് ചുമതല വഹിക്കുന്ന ഡോ. സൗമ്യ വിശ്വനാഥനാണ്. വിശിഷ്ടാതിഥികളായി ഇന്ത്യന്‍ സിനിമാ സംഗീത സംവിധായകനും ഗായകനുമായ ഗിരീഷ് നാരായണനും പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തില്‍ പ്രാദേശിക കലാപ്രതിഭകളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്നതും വര്‍ണ്ണശബളവുമായ പരിപാടികള്‍ അരങ്ങേറുന്നതാണ്.
കേരള രുചിവിഭവങ്ങള്‍ ഉള്‍പ്പെട്ട ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും. വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നതായി പ്രസിഡണ്ട് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അറിയിക്കുന്നു.



