ന്യൂജേഴ്സി: അമേരിക്കന്‍ അതിഭദ്രാസന 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ഭദ്രാസന ആസ്ഥാനത്ത് (236 ഛഹറ ഠമുുമി ഞറ, ഛഹറ ഠമുുമി, ചഖ) വെച്ച് നടക്കുന്നതാണ്.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായിരിക്കും. അഭിവന്ദ്യ മോര്‍ ദീവന്നാസിയോസ് യൂഹാനോന്‍ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക്ക് ഓര്‍ത്തഡോക്സ് ഈസ്റ്റേണ്‍, അഭിവന്ദ്യ ഭദ്രാസനം), അഭിവന്ദ്യ ഡോക്ടര്‍ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്നാനായ അതിഭദ്രാസനം) എന്നിവര്‍ ഈ കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥികളായിരിക്കും. ആസ്ട്രേലിയയില്‍ നിന്നുമുള്ള റവ.ഫാ. ജേക്കബ് ജോസഫ് പിഎച്ച്.ഡി ആയിരിക്കും ഈ വര്‍ഷത്തെ കീനോട്ട് സ്പീക്കര്‍. കൂടാതെ റവ.ഫാ. ജോസഫ് ഷമ്മാസ് (യൂത്ത് സ്പീക്കര്‍) ഉം ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതാണ്.
"യഹോവയെ കണ്ടെത്താനാകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍" (യേശയ്യ 55: 6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്‍റെ ചിന്താവിഷയം.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടത്തിലും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന, ആത്മീയത നിറഞ്ഞുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ ധാരാളം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി ജനറല്‍ കണ്‍വീനര്‍ റവ.ഫാ. പോള്‍ തോട്ടക്കാട്ടും കോ-കണ്‍വീനര്‍ സിമി ജോസഫും അറിയിച്ചു.
.jpg)

