ടാമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്നാനായ റീജിയൻ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്‌സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.
ടാമ്പാ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ലുക്കോസ് & റിങ്കു ചാമക്കാലയിൽ, ജോജോ മേക്കാട്ടേൽ, ഡസ്റ്റിൻ & പ്രെറ്റി മുടീകുന്നേൽ, റെക്സി മൈജോ ആകാശാലയിൽ , സൂസാന തേക്കുംകാട്ടിൽ, ഫിലോ വെള്ളാപ്പള്ളി, ജെസ്സി കുളങ്ങര, ടോണി പുല്ലാപ്പള്ളിൽ എന്നിവരോടൊപ്പം ഡോ. ആൻ വെർഡേജ, ഡോ. കാർലോസ് ലമോട്ട് എന്നിവരും വിവിധ ക്ലാസുകൾ എടുത്തു.
ഞായറാഴ്ച വിശുദ്ധ കുർബാനയോടാനുബന്ധിച്ചു നടന്ന സമാപന ചടങ്ങിൽ വച്ച് ഫാ. ജോസ് ആദോപ്പള്ളിൽ ഏവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യുവജന പ്രതിനിധിയായ ഹാനാ മഠത്തിലേട്ടു ഈ കോഴ്സ് തങ്ങൾക്കു വെഡിങ് എന്ന ചടങ്ങിന് അപ്പുറം വിവാഹം എന്ന കൂദാശയെപ്പറ്റി കൂടുതൽ ചിന്തിക്കുവാനും അതോടൊപ്പം വിവാഹജീവിതത്തിൽ ആവശ്യമായ പല അറിവുകളും നേടുവാനും ഇത് മൂലം സാധിച്ചു എന്ന് പങ്കു വച്ചു. ചടങ്ങിൽ ഫാമിലി കമ്മീഷൻ കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളി ഇതിൽ പങ്കെടുത്തവർക്കും ഇതിനു നേതൃത്വം നൽകിയ എല്ലാവർക്കും അഭിനന്ദനം അറിയിച്ചു. 3 ദിവസത്തെ ഈ ക്യാമ്പിന് ഇടവകയിൽ നിന്നും ജീവ പ്രാലേൽ, എബിൻ തടത്തിൽ എന്നിവർ നേതൃത്വം നൽകി.





