PRAVASI

ചിക്കാഗോ പിസിനാക് പ്രാർത്ഥനക്കു ആഹ്വാനം ചെയത് പ്രയർ കമ്മിറ്റി

Blog Image

ചിക്കാഗോ: നാല്പതാമത് പിസിനാക്ക് ആരംഭിക്കുവാൻ ചില ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഉപവാസത്തിനും പ്രാർഥനക്കും ആഹ്വാനം ചെയ്ത് പ്രയർ കമ്മിറ്റി. ജൂൺ 8 മുതൽ 28 വരെയാണ് 21 ദിവസം നീണ്ടു നിൽക്കുന്ന പ്രാർത്ഥന നടക്കുന്നത്. പല സംസ്ഥാനങ്ങളിൽ ഉള്ള പ്രാർത്ഥന സഹകാരികൾ വിവിധ സമയങ്ങളിൽ
പിസിനാക്കിനോടുള്ള ബന്ധത്തിൽ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥനയിൽ പോരാടും. ഈ ദിവസങ്ങളിൽ ചിക്കാഗോ സമയം രാത്രി തോറും 8 മണി മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ പൊതു പ്രാർത്ഥനയും ഉണ്ടായിരിക്കും. പ്രയർ കമ്മറ്റി ഭാരവാഹികളായ പാസ്റ്റർ പി വി മാമൻ, പാസ്റ്റർ ബാബു കുമ്പഴ,പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ഇവാ ചാക്കോ തോമസ് എന്നിവർ നേതൃത്വം നൽകും. സമാപന സമ്മേളനം ജൂൺ 28ന് വൈകിട്ടു 5 മുതൽ സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടക്കും.
ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന പിസിനാക് സമ്മേളനം അഞ്ചിനു ഞായറാഴ്ച ഉച്ചയോടെ നടക്കുന്ന വിശുദ്ധ സഭായോഗത്തോടും തിരുവത്തഴ ശുശ്രൂഷ യോടും കൂടെ സമാപിക്കും

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.