PRAVASI

പ്രവാസി കഥ - കവിത പുരസ്‌കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം

Blog Image

ഡാലസ് : കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30 ആണ്. 
മലയാള കവി ശ്രീ. മനയിൽ ജേക്കബിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്കും, സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ സ്മരണാർത്ഥം കഥാ പുരസ്‌കാരം മികച്ച കഥയ്‌ക്കും നല്‍കി വരുന്നു. 
ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.   
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പ് ചെയ്ത് പി ഡി എഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്‌ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. അയക്കേണ്ട വിലാസം: Email : klsdallas92@gmail.com 
അവാര്‍ഡ് പ്രഖ്യാപനം കെ എല്‍ എസ് ഡാലസിൻ്റെ ഫേസ്ബുക്ക് പേജിലും വെബ്‌ സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ കെ.എൽ.എസ് സെക്രട്ടറി ബാജി ഓടംവേലി (+1 915 613 6566) യിൽ നിന്നും ലഭിക്കും. 
എന്ന് 
കേരള ലിറ്റററി സൈസൈറ്റി, ഡാലസിനു വേണ്ടി
ബാജി ഓടംവേലി ( സെക്രട്ടറി ) +1 915 613 6566

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.